തൃശൂർ : കോളേജുകൾ തുറക്കുന്ന സാഹചര്യം കണക്കിലെടുത്തും 18 വയസിന് മുകളിലുളള എല്ലാവർക്കും വാക്സിൻ ആദ്യ ഡോസ് നൽകുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായും എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലും ബുധൻ, വ്യാഴം ദിവസങ്ങളിൽ വാക്സിനേഷനുളള (കോവിഷീൽഡ് വാക്സിൻ) സൗകര്യം . ആദ്യ ഡോസ് വാക്സിൻ എടുക്കാത്തവർ പ്രത്യേകിച്ചും വിദ്യാർത്ഥികൾ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി അവർ താമസിക്കുന്ന സ്ഥലത്തിന്റെ ഏറ്റവും അടുത്തുളള സർക്കാർ ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ട് എത്രയും പെട്ടെന്ന് വാക്സിൻ എടുത്ത് സുരക്ഷിതരാകേണ്ടതാണ്. വാക്സിൻ എടുക്കുന്നതിനായി www.cowin.gov.in ൽ രജിസ്റ്റർ ചെയ്ത്, സൈറ്റിൽ നിന്ന് ലഭിക്കുന്ന റഫറൻസ് നമ്പറും, രജിസ്റ്റർ ചെയ്യാനായി നൽകിയ തിരിച്ചറിയൽ രേഖയും, ഫോൺ നമ്പറുമായി ആരോഗ്യകേന്ദ്രങ്ങളിൽ നേരിട്ടെത്തി വാക്സിൻ സ്വീകരിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |