പുതുക്കാട്: പ്രകൃതി രമണീയതയും കാനന ഭംഗിയും ആസ്വദിച്ച് പുതുക്കാട് - നിലമ്പൂർ ട്രെയിൻ യാത്ര. യാത്രക്കാരെ നിലമ്പൂർ യാത്രക്ക് ക്ഷണിച്ച് സന്ദേശങ്ങൾ അയക്കുന്ന തിരക്കിലാണ് പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ. ഒക്ടോബർ 7 മുതലാണ് വീണ്ടും കോട്ടയം - നിലമ്പൂർ ട്രെയിൻ ആരംഭിക്കുന്നത്. പൂർണ്ണമായും റിസർവേഷൻ ഉള്ള ട്രെയിനിൽ 12 ജനറൽ കോച്ചുകളാണ് ഉള്ളത്. ടിക്കറ്റുകൾ വെബ്സൈറ്റ് വഴി മുൻകൂട്ടി ബുക്ക് ചെയ്യണം. സ്റ്റേഷനിൽ ലഭ്യമല്ല. കൂടുതൽ വിവരങ്ങൾക്ക്: പുതുക്കാട് ട്രെയിൻ പാസഞ്ചേഴ്സ് അസോസിയേഷൻ. ഫോൺ: 98956 02779, 94462 29139
കോച്ചുകൾ -12
സമയം
രാവിലെ 8.05ന് പുതുക്കാട് നിന്നും പുറപ്പെട്ട് 11.45ന് നിലമ്പൂരിൽ എത്തും. തിരിച്ച് ഉച്ചയ്ക്ക് 3.10ന് പുറപ്പെട്ട് വൈകീട്ട് 6.10ന് പുതുക്കാടെത്തും.
ടിക്കറ്റ് നിരക്ക്
പുതുക്കാട് - നിലമ്പൂർ 70 രൂപ
ജില്ലയിലെ സ്റ്റോപ്പുകൾ
പുതുക്കാട്
ചാലക്കുടി
ഇരിങ്ങാലക്കുട
തൃശൂർ
പൂങ്കുന്നം
മുളങ്കുന്നത്തുകാവ്
വടക്കാഞ്ചേരി
വള്ളത്തോൾ നഗർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |