ഗുരുവായൂർ: ഗുരുവായൂർ ദേവസ്വം ശ്രീമാനവേദ സുവർണ്ണമുദ്ര കെ.ടി. ഉണ്ണിക്കൃഷ്ണനും വാസു നെടുങ്ങാടി സ്മാരക എൻഡോവ്മെന്റ് സി. സേതുമാധവനും സമ്മാനിക്കും. ഗുരുവായൂർ ക്ഷേത്രത്തിൽ വിജയദശമി ദിനം മുതൽ ഒമ്പത് ദിവസം നടന്ന കൃഷ്ണനാട്ടം അരങ്ങുകളിയിലെ മികച്ച കലാകാരൻമാർക്കുള്ള നൽകുന്നതാണ് ശ്രീമാനവേദ സുവർണ്ണമുദ്രയും വാസു നെടുങ്ങാടി സ്മാരക എൻഡോവ്മെന്റും.
അരങ്ങുകളിയിലെ മികവ് വിലയിരുത്തി ജഡ്ജിംഗ് കമ്മിറ്റി നൽകിയ ശുപാർശ അംഗീകരിച്ചാണ് ദേവസ്വം ഭരണസമിതിയുടെ തീരുമാനം. ദേവസ്വം കൃഷ്ണനാട്ടം കലാനിലയം ചുട്ടി വിഭാഗം ആശാനാണ് കെ.ടി. ഉണ്ണിക്കൃഷ്ണൻ. വേഷം വിഭാഗത്തിലെ ആശാനാണ് സി. സേതുമാധവൻ. കലാനിലയം ശിൽപ്പിയായിരുന്ന കെ.പി. ജനാർദ്ദനൻ , കലാമണ്ഡലം ഗോപാലകൃഷ്ണൻ , ഡോ. എടനാട് രാജൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ജഡ്ജിംഗ് കമ്മിറ്റിയാണ് പുരസ്കാര ജേതാക്കളെ തെരഞ്ഞെടുത്തത്.
വിവിധ വിഭാഗങ്ങളിലുള്ള എഴുപേർക്ക് പ്രോത്സാഹന സമ്മാനങ്ങൾ നൽകാനും ഭരണസമിതി തീരുമാനിച്ചു . മനീഷ് (വേഷം), സത്യനാഥൻ (വേഷം), പ്രമോദ് (വേഷം), ശ്രീകുമാർ (പാട്ട്), രാമകൃഷ്ണൻ (ശുദ്ധമദ്ദളം), അജിത് (തൊപ്പിമദ്ദളം), പ്രസാദ് (അണിയറ) എന്നിവർക്കാണ് പ്രോത്സാഹന സമ്മാനം. കൃഷ്ണനാട്ടം കളരിയിൽ നടത്തിയ പ്രശ്നോത്തരിയിൽ കൃഷ്ണപ്രസാദ് , അതുൽ കൃഷ്ണൻ എന്നിവർ തുല്യ മാർക്ക് നേടി വിജയികളായി. നവംബർ 15 ന് കൃഷ്ണഗീതി ദിനത്തിൽ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ കലാകാരൻമാർക്ക് സമ്മാനിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |