തൃശൂർ: കാർഷിക സർവകലാശാലയിലെ വിദ്യാർത്ഥിയുടെ ആത്മഹത്യയിലെ റാഗിംഗ് പാശ്ചാത്തലം അന്വേഷിക്കുക, റാഗിംഗ് പരാതി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്ന കോളേജ് അധികൃതർക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് എസ്.എഫ്.ഐ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ഹോർട്ടികൾച്ചറൽ കോളേജിലേക്ക് പ്രതിഷേധ മാർച്ച് നടത്തി. കോളേജിനു മുന്നിൽ പൊലീസ് മാർച്ച് തടഞ്ഞു. പ്രതിഷേധയോഗം എസ്.എഫ്.ഐ കേന്ദ്രകമ്മിറ്റി അംഗം വി.പി. ശരത്പ്രസാദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജാസിർ ഇക്ബാൽ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി സി.എസ്. സംഗീത് , ജില്ലാ എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം എ.എ.എൻ. സേതു, പി.എസ്. മിത്ര എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |