തൃശൂർ : സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ വിദ്യാലയങ്ങളുടെ പ്രധാന അദ്ധ്യാപകരുടെ ക്ഷേമത്തിനായി സംഘടന രൂപീകരിച്ചു. ആപ്കോസ് എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ ഉദ്ഘാടനം 14 ന് രാവിലെ 10.30 ന് തൃശൂർ ദേവമാത സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ഹൈക്കോടതി ജഡ്ജ് ബെച്ചു കുരിയൻ തോമസ് ഉദ്ഘാടനം ചെയ്യും. ഋഷിരാജ് സിംഗ് മുഖ്യാതിഥിയാകും. വെബ്സൈറ്റ് ഉദ്ഘാടനം സി.ബി.എസ്.ഇ മാനേജ്മെന്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഇബ്രാഹിം ഖാൻ നിർവഹിക്കും. പത്രസമ്മേളനത്തിൽ കെ.എ. ഫ്രാൻസിസ്, ഡോ. ജോർജ്ജ് കോലഞ്ചേരി, സലീം ഹസൻ, ഫാ. സണ്ണി പുന്നോലി പറമ്പിൽ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |