►ആഴക്കടൽ ഉൾപ്പെടെയുള്ള യാത്രയ്ക്ക് 650 രൂപ
ചാലക്കുടി: കടലിലിരുന്ന് കരയിലെ കാഴ്ച ആസ്വദിക്കുന്ന കെ.എസ്.ആർ.ടി.സിയുടെ ഉല്ലാസ യാത്രയ്ക്ക് ചാലക്കുടിയിൽ തുടക്കം. മലക്കപ്പാറ ഉല്ലാസ യാത്ര ഹിറ്റായതിന് പിന്നാലെയാണ് കുഴുപ്പിള്ളി ബീച്ചിലേയ്ക്കും വിനോദ യാത്ര ഒരുക്കുന്നത്. കടൽ യാത്രയുടെ ട്രയൽ എന്ന നിലയിൽ രണ്ട് ബസുകളാണ് ചാലക്കുടി ഡിപ്പോയിൽ നിന്നും ഞായറാഴ്ച പോയത്. കുഴുപ്പിള്ളി ബീച്ചിൽ നിന്ന് ആരംഭിച്ച് ബോട്ടിൽ വല്ലാർപാടത്തെത്തും. അവിടെ നിന്ന് മറൈൻ ഡ്രൈവും ആഴക്കടൽ യാത്രയുമെല്ലാം ഉൾപ്പെടെ ചെയ്ത് രാത്രി ഏഴരയോടെ ചാലക്കുടിയിലെത്തും. 400 രൂപ കടൽ യാത്രയുടെ ചാർജ്ജാണ്. ഉദ്ഘാടനം അടുത്ത ഞായറാഴ്ച ടി.ജെ. സനീഷ്കുമാർ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും.
കടൽ യാത്ര ഇങ്ങനെ
കുഴുപ്പിള്ളി ബീച്ചിലെത്തി ബോട്ടിൽ രണ്ട് മണിക്കൂർ നേരം ഉല്ലാസ യാത്ര
ആനാപ്പുഴപ്പാലം, കോട്ടപ്പുറം, മൂത്തകുന്നം, മാല്യങ്കര എന്നീ സ്ഥലങ്ങൾ കൂടി വല്ലാർപാടം
ഭക്ഷണം വല്ലാർപാടം പള്ളിയോടനുബന്ധിച്ച ഹാളിൽ (പ്രാഥമിക ആവശ്യവും നിർവഹിക്കാം)
തുടർന്ന് മറൈൻ ഡ്രൈവ്
ഫോർട്ട് കൊച്ചി, ബോൾഗാട്ടി പാലസ് എന്നിവ വീക്ഷിക്കാം
തുടർന്ന് പത്ത് നോട്ടിക്കൽ മൈൽ ആഴക്കടൽയാത്ര
സുരക്ഷിതമായാണ് കെ.എസ്.എസ്.ആർ.ടി.സി കടൽ യാത്ര നടത്തുക
ഡൊമിനിക്ക് പെരേര
പദ്ധതി കോ ഓർഡിനേറ്റർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |