SignIn
Kerala Kaumudi Online
Thursday, 19 September 2024 5.16 AM IST

പാചകവാതക സിലിണ്ടർ ചോർച്ചയിൽ ജാഗ്രത വേണം ! ചോരരുത് ജീവിത പ്രതീക്ഷകൾ

Increase Font Size Decrease Font Size Print Page
gas

തൃശൂർ : പാചകവാതക സിലിണ്ടറുകളിൽ നിന്നുള്ള ചോർച്ചയിൽ ജാഗ്രത വേണമെന്ന് അഗ്നിശമന സേനാ വിഭാഗം. കഴിഞ്ഞ ദിവസം കൈപ്പറമ്പിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഗൃഹനാഥന് ഗുരുതര പൊള്ളലേറ്റ സംഭവം ഉൾപ്പെടെ നിരവധി അപകടങ്ങൾ ചൂണ്ടിക്കാട്ടിയാണ് മുന്നറിയിപ്പ്. സംഭവത്തിൽ, കൈപ്പറമ്പ് പുത്തൂർ വെളുത്തേടത്ത് വിജയനാണ് 70 ശതമാനത്തിലേറെ പൊള്ളലേറ്റത്.

ഭക്ഷണം പാചകം ചെയ്ത ശേഷം ഉണ്ണിക്കൃഷ്ണൻ പ്രഭാത കൃത്യങ്ങൾക്കായി പുറത്തിറങ്ങിയ സമയത്താണ് തീ പടർന്നത്. ഇതോടെ വീട്ടിലുണ്ടായിരുന്നവർ പുറത്തിറങ്ങിയെങ്കിലും, താഴത്തെ നിലയിലെ ഗ്യാസ് സിലിണ്ടർ പുറത്തിറക്കി വയ്ക്കാനായി വിജയൻ വീണ്ടും വീട്ടിനുള്ളിലേക്ക് പ്രവേശിക്കുകയായിരുന്നു. ഈ സമയത്താണ് ഗ്യാസ് സിലിണ്ടർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചത്.

സിലിണ്ടറിന്റെ വാഷറിലാണ് ലീക്ക് കൂടുതലായും സംഭവിക്കുന്നത്. അതിനിടെ, അപകടകരമായ രീതിയിൽ സിലണ്ടറുകളിൽ നിന്ന് പാചക വാതകം ലീക്ക് ചെയ്യുന്ന കാര്യം അധികൃതരെ അറിയിച്ചിട്ടും നടപടിയുണ്ടാകുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. പാചക വാതക ഏജൻസികളും ഇതിൽ നിന്ന് മുഖം തിരിക്കുന്നു. ഗ്യാസ് സിലിണ്ടറിൽ നിന്നുള്ള ഇത്തരത്തിലുള്ള അപകടം സംബന്ധിച്ച് കൃത്യമായി അറിവുള്ള പൊലീസ് - അഗ്‌നിശമന വകുപ്പ് ഉദ്യോഗസ്ഥർ ഉന്നത കേന്ദ്രങ്ങളിൽ റിപ്പോർട്ട് നൽകാറുണ്ട്.

എന്നാൽ അതെല്ലാം വർഷങ്ങളായി അവഗണിക്കപ്പെടുകയാണ്. ഓരോ ഗ്യാസ് സിലിണ്ടറുകളുടെയും പരമാവധി ഉപയോഗം പതിനഞ്ച് മുതൽ ഇരുപത് വർഷം വരെയാണ്. എന്നാൽ ഗ്യാസ് എജൻസികളും ഉപഭോക്താക്കളും ഉപയോഗിക്കുന്ന രീതികൾ മൂലം ഇത്രകാലം ഉപയോഗിക്കാൻ സാധിക്കാത്ത സ്ഥിതി വരുകയും അപകട സാദ്ധ്യത വർദ്ധിക്കാൻ കാരണമാകുന്നതായും വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അപകടസ്ഥലം ഫയർഫോഴ്‌സ് അധികൃതർ പരിശോധിച്ച് ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് നൽകി.

മുൻകരുതലുകൾ

സ്വിച്ച് ഓഫ് / ഓൺ ചെയ്യരുത്

ഗ്യാസ് ചോർച്ച ഉണ്ടായതായി വ്യക്തമായാൽ ഒരു കാരണവശാലും വൈദ്യുതി സ്വിച്ച് ഓൺ ചെയ്യുകയോ, ഓഫ് ചെയ്യുകയോ അരുത്.

വായുസഞ്ചാരം ഉറപ്പാക്കുക

ഗ്യാസ് ചോർച്ച മൂലം ഉണ്ടാകുന്ന അപകടം ഒഴിവാക്കാൻ മുറിയുടെ ജനാലും വാതിലും തുറന്ന് വായുസഞ്ചാരം ഉറപ്പ് വരുത്തുക. ഗ്യാസ് സ്റ്റൗവിലേക്ക് സിലിണ്ടറിൽ നിന്നും ബന്ധിപ്പിക്കുന്ന പൈപ്പ് റെഗുലേറ്റർ ഉപയോഗിച്ച് കൃത്യമായി സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പ് വരുത്തണം.


റെഗുലേറ്റർ ഒഫ് ചെയ്യുക

ഗ്യാസ് സിലിണ്ടറുകളിൽ ചോർച്ച ഉണ്ടാകുന്ന വേളയിൽ റെഗുലേറ്റർ ഒഫ് ചെയ്താൽ ചോർച്ച ഇല്ലാതാക്കാം.

നോബുകൾ, ബർണറുകൾ എന്നിവ കൃത്യമായ ഇടവേളകളിൽ പരിശോധിക്കുക

സിലിണ്ടർ വലിച്ച് കൊണ്ടുപോകരുത്

ചോർച്ചയുണ്ടായ ഗ്യാസ് സിലിണ്ടർ ഒരിക്കലും 'വലിച്ചിഴച്ച്' പുറത്തേക്ക് കൊണ്ടുപോകരുത്.


ഇത്തരം സംഭവങ്ങൾ കൂടി വരുന്നുണ്ട്. ഗ്യാസ് ഉപയോഗത്തെ കുറിച്ച് എജൻസികളും മറ്റും കൃത്യമായ നിർദ്ദേശം നൽകണം. കാലപ്പഴക്കം വന്ന സിലിണ്ടർ ഉപയോഗിക്കുന്നത് തടയാൻ നടപടി കൈക്കൊള്ളും. കൈപ്പറമ്പിൽ രണ്ട് യൂണിറ്റെത്തിയാണ് തീയണച്ചത്.

അരുൺ ഭാസ്‌കർ
ജില്ലാ ഫയർ ഓഫീസർ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, GAS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.