SignIn
Kerala Kaumudi Online
Thursday, 19 September 2024 8.24 PM IST

ഗുരു നവോത്ഥാന മൂല്യങ്ങൾക്ക് അടിത്തറ പാകി: വൈശാഖൻ

Increase Font Size Decrease Font Size Print Page
grama

തൃശൂർ: ഇന്ത്യയിലെ ശക്തമായ നവോത്ഥാന പ്രവർത്തനങ്ങൾ നടന്നത് കേരളത്തിൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിലാണെന്നും നവോത്ഥാന മൂല്യങ്ങൾക്ക് അടിത്തറ പാകിയത് ഗുരുവാണെന്നും സാഹിത്യ അക്കാഡമി പ്രസിഡന്റ് വൈശാഖൻ അഭിപ്രായപ്പെട്ടു. ഡോ. എൻ.ആർ. ഗ്രാമപ്രകാശിന്റെ രണ്ട് പുസ്തകങ്ങൾ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്ത്യയിലെ ചരിത്രകാരന്മാർ ഇന്ത്യയുടെ പ്രാചീന ഭൗതികവാദ ചിന്തകൾ പഠിക്കേണ്ടതുണ്ട്. നാരായണ ഗുരുവിനെ ശരിയായി വ്യാഖ്യാനിക്കാനും മനസിലാക്കാനും അതിന്റെ അടിസ്ഥാനത്തിലേ കഴിയൂവെന്നും അക്കാര്യത്തിൽ ഗ്രാമപ്രകാശിന്റേത് പോലുള്ള പരിശ്രമങ്ങൾ അഭിനന്ദനീയമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേരളം നടന്നു നീങ്ങിയ വഴികളെക്കുറിച്ചുള്ള ഓർമ്മപ്പെടുത്തലാണ് നവോത്ഥാന ചിന്തയെന്ന് റവന്യൂ മന്ത്രി കെ. രാജൻ അഭിപ്രായപ്പെട്ടു. പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. ശ്രീനാരായണ ഗുരുവിന്റെ ആത്മോപദേശശതകം നൂറ് അറിവുകൾ, നവോത്ഥാനത്തിന്റെ നാനാർത്ഥം എന്നീ പുസ്തകങ്ങൾ വൈശാഖൻ, കെ. രാജൻ എന്നിവർ പ്രകാശനം ചെയ്തു. ടി.ഡി. രാമകൃഷ്ണൻ, ടി.ആർ. അജയൻ എന്നിവർ പ്രഭാഷണം നടത്തി. ഡോ. എൻ.ആർ. ഗ്രാമപ്രകാശ് മറുപടി പറഞ്ഞു. ടി.കെ. വാസു സ്വാഗതവും ദൃശ്യ ഷൈൻ നന്ദിയും പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, VISAKHAN
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.