SignIn
Kerala Kaumudi Online
Thursday, 19 September 2024 12.50 AM IST

സംരംഭകത്വ വികസന പദ്ധതിക്ക് തുടക്കം : ലക്ഷ്യം ഒരു ബ്ലോക്കിൽ 1,200 സംരംഭങ്ങൾ

Increase Font Size Decrease Font Size Print Page
entrepreneur

തൃശൂർ : രണ്ട് വർഷം കൊണ്ട് ഒരു ബ്ലോക്കിൽ 1,200 സംരംഭങ്ങൾ ആരംഭിക്കുക എന്ന ലക്ഷ്യത്തോടെ റീബിൽഡ് സംരംഭകത്വ വികസന പദ്ധതിക്ക് തുടക്കം. ആദ്യഘട്ടത്തിൽ മതിലകം, ചേർപ്പ്, ചാലക്കുടി ബ്ലോക്ക് പഞ്ചായത്തുകളിലാണ് പദ്ധതി ആരംഭിക്കുക. ഇതിനായി 15 കോടിയാണ് അനുവദിച്ചത്. വ്യക്തിഗത സംരംഭത്തിന് 50,000ഉം ഗ്രൂപ്പ് സംരംഭത്തിന് 1,50,000 രൂപയും 4 ശതമാനം പലിശ നിരക്കിൽ പരമാവധി രണ്ട് വർഷ തിരിച്ചടവ് കാലാവധിയിൽ നൽകും. കാർഷിക കാർഷികേതര മേഖലകളിൽ പുതിയ സംരംഭം ആരംഭിക്കുക എന്നതാണ് ലക്ഷ്യം. സ്ത്രീകൾക്കും പുരുഷന്മാർക്കും പദ്ധതിയിൽ അംഗങ്ങളാകാം. സംരംഭകർക്കാവശ്യമായ മൂലധനം കുറഞ്ഞ പലിശയ്ക്ക് ബ്ലോക്ക്തല സമിതികൾ ലഭ്യമാക്കും.

നടത്തിപ്പ് ചുമതല ബി.എൻ.എസ്.ഇ.പിക്ക്

ബ്ലോക്ക് പരിധിയിലെ നഗരഗ്രാമ സി.ഡി.എസ് ചെയർപേഴ്‌സൺമാരും എം.ഇ കൺവീനർമാരും അടങ്ങിയ ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്ത ബ്ലോക്ക് നോഡൽ സൊസൈറ്റി ഫോർ എന്റർപ്രൈസ് പ്രൊമോഷനാണ് (ബി.എൻ.എസ്.ഇ.പി) പദ്ധതിയുടെ നടത്തിപ്പ് ചുമതല. ബി.എൻ.എസ്.ഇ.പിയെ സംരംഭ വികസന പ്രവർത്തനങ്ങൾക്ക് സഹായിക്കാൻ എം.ഇ.സിമാർ (മൈക്രോ എന്റർപ്രൈസസ് കൺസൾട്ടന്റ്) അടങ്ങിയ ബ്ലോക്ക് റിസോഴ്‌സ് സെന്റർ ഒരു ഓഫീസ് സംവിധാനമായി പ്രവർത്തിച്ച് ആവശ്യമായ സേവനം നൽകും.

തിരഞ്ഞെടുപ്പ് അയൽക്കൂട്ടം വഴി

സംരംഭകരെ കണ്ടെത്തുന്നത് അയൽക്കൂട്ട മൊബിലൈസേഷൻ വഴിയാണ്. സംരംഭകർക്ക് കുടുംബ പിന്തുണ ലഭിക്കുന്നതിന് കുടുംബാംഗങ്ങളുമായി മീറ്റിംഗും നടത്തും. ഈ ഘട്ടം കടന്ന് വരുന്ന ആളുകളെ ഒരു ദിവസത്തെ ജനറൽ ഓറിയന്റേഷൻ പരിശീലനത്തിലും രണ്ട് ദിവസത്തെ എന്റർപ്രൈസസ് ഡെവലപ്‌മെന്റ് പരിശീലനത്തിലും പങ്കെടുപ്പിക്കും. വേണ്ട ആളുകൾക്ക് കുടുംബശ്രീ ജില്ലാമിഷൻ വഴി തിരഞ്ഞെടുത്ത ഏജൻസികളിലൂടെ പരിശീലനവും നൽകും. സംരംഭങ്ങൾക്ക് എം.ഇ.സിമാരുടെ സഹായത്തോടെ കമ്മിറ്റി അംഗീകാരവും സാമ്പത്തിക സഹായവും ലഭ്യമാക്കും.

  • ആകെ ബ്ളോക്കുകൾ 14

പദ്ധതി പുരോഗതി ഇങ്ങനെ

മതിലകം ബ്ലോക്കിൽ


20 എം.ഇ.സിമാർ
35 യൂണിറ്റ്


ചേർപ്പിൽ


9 എം.ഇ.സിമാർ
64 യൂണിറ്റ്


ചാലക്കുടിയിൽ


12 എം.ഇ.സിമാർ
65 യൂണിറ്റ്

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, ENTREPRENEUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.