SignIn
Kerala Kaumudi Online
Thursday, 19 September 2024 3.47 AM IST

തലശേരി കോഴികളുടെ സംരക്ഷണത്തിന് വെറ്ററിനറി സർവകലാശാലയ്ക്ക് ദേശീയ പുരസ്കാരം

Increase Font Size Decrease Font Size Print Page
kozhi

തൃശൂർ : വെറ്ററിനറി സർവകലാശാലയിലെ എ.ഐ.സി.ആർ.പി കോഴി പ്രജനന ഗവേഷണ കേന്ദ്രത്തിന് ദേശീയ ബ്രീഡ് കൺസർവേഷൻ അവാർഡ്. രാജ്യത്തെ തദ്ദേശീയ ജനുസുകളെ ശാസ്ത്രീയമായി സംരക്ഷിക്കുകയും ഗവേഷണം നടത്തുകയും ചെയ്യുന്ന മികച്ച സ്ഥാപനത്തിനാണ് ഐ.സി.എ.ആർ എൻ.ബി.എ.ജി.ആർ ദേശീയ പുരസ്‌കാരം നൽകിവരുന്നത്.
കേരളത്തിലെ ഏക തദ്ദേശീയ കോഴി ജനുസായ തലശ്ശേരി കോഴികളുടെ സംരക്ഷണ ഗവേഷണ പ്രവർത്തനങ്ങളാണ് കേന്ദ്രത്തെ പുരസ്‌കാരത്തിന് അർഹമാക്കിയത്. സംസ്ഥാനത്ത് തലശ്ശേരി കോഴികളുടെ ഒരേയൊരു ജനിതക ശേഖരമുള്ളത് ഇവിടെയാണ്.

ശാസ്ത്രീയമായ ജനിതക നിർദ്ധാരണത്തിന്റെ ഫലമായി എ.ഐ.സി.ആർ.പി ഗവേഷണ കേന്ദ്രത്തിലെ തലശ്ശേരി കോഴികൾ നാലര മാസത്തിൽ മുട്ടയുത്പാദനം ആരംഭിക്കുകയും വർഷത്തിൽ ശരാശരി 160-170 മുട്ടകൾ ഉത്പാദിപ്പിക്കുകയും ചെയ്യുന്നുണ്ട്. തലശ്ശേരി കോഴികളുടെ സംരക്ഷണത്തിനൊപ്പം ജീൻ സീക്വൻസിംഗ് സങ്കേതങ്ങൾ ഉപയോഗിച്ച് ജനിതക സവിശേഷത തിരിച്ചറിയാനുള്ള ഗവേഷണ പദ്ധതി ആരംഭിച്ചതും അവാർഡ് ലഭിക്കുന്നതിൽ നിർണ്ണായകമായി. വെറ്ററിനറി സർവകലാശാലയിലെ ഗവേഷകരായ ഡോ.അനിത പി., ഡോ. ബിനോജ് ചാക്കോ, ഡോ. ബീന സി. ജോസഫ്, ഡോ. ശങ്കരലിംഗം, ഡോ. സുജ സി. എസ്, ഡോ. എസ്. ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷണ പ്രവർത്തനങ്ങൾക്കാണ് പുരസ്‌കാരം നേടിയത്. ദേശീയ കർഷക ദിനാഘോഷത്തിന്റെ ഭാഗമായി ഐ.സി.എ.ആർ എൻ.ബി.എ.ജി.ആർ സംഘടിപ്പിച്ച ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കപ്പെട്ടു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, THALASSERY KOZHI
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.