തൃശൂർ: കോർപറേഷനിൽ പൊതുമരാമത്ത് കമ്മിറ്റിയും കൗൺസിലും അറിയാതെ ടെൻഡർ പോലും നടത്താതെ കോടിക്കണക്കിന് രൂപയുടെ നിർമ്മാണം നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവ് രാജൻ ജെ. പല്ലന്റെ നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാർ പ്രവൃത്തികൾ തടഞ്ഞു.
സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ജോൺ ഡാനിയേൽ, ലാലി ജയിംസ്, എൻ.എ. ഗോപകുമാർ, ഉപനേതാവ് ഇ.വി. സുനിൽരാജ്, കൗൺസിലർമാരായ കെ. രാമനാഥൻ, മുകേഷ് കൂളപറമ്പിൽ, ശ്യാമള മുരളീധരൻ, വിനീഷ് തയ്യിൽ, സനോജ് പോൾ, ശ്രീലാൽ ശ്രീധർ, എബി വർഗീസ്, ലീല ടീച്ചർ, നിമ്മി റപ്പായി, മേഫി ഡെൽസൺ, ആൻസി ജേക്കബ്, രന്യ ബൈജു, എന്നിവർ പ്രവർത്തികൾ തടയൽ സമരത്തിൽ പങ്കെടുത്തു.
ഇ - ടെൻഡർ നടപടികൾ ഒഴിവാക്കാനായി 5 ലക്ഷം രൂപയുടെ താഴെ എസ്റ്റിമേറ്റ് പരിധിയിൽ നിറുത്തി ഒരു പ്രവൃത്തി തന്നെ 51 ഫയലുകളായി വിഭജിച്ച് ഗുരുതര ക്രമക്കേടും, കൊള്ളയുമാണ് കോർപറേഷനിൽ ഭരണമുന്നണി നടത്തുന്നത്.
- രാജൻ ജെ. പല്ലൻ, പ്രതിപക്ഷനേതാവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |