ചാലക്കുടി: നമ്മൾ മണ്ണിലേക്ക് വലിച്ചെറിയുന്നത് എന്തോ, അതുതന്നെ ആഹാരത്തിലൂടെ നമ്മുടെ ശരീരത്തിൽ തിരിച്ചെത്തുമെന്ന യാഥാർത്ഥ്യ ബോധം ഉൾക്കൊള്ളാനാകണമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. പോട്ട പെരിയച്ചിറയിലെ കർഷക സമിതി ഒരുക്കിയ മുണ്ടകൻ കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിതമായ കീടനാശിനി പ്രയോഗം മൊത്തം ജനങ്ങളുടെ ആരോഗ്യത്തെയാണ് ബാധിച്ചത്. കേരളം കൃഷിയുടെ മണ്ണായിരുന്നു. ഉത്പാദിപ്പിക്കാതെ വാങ്ങൽ സമ്പ്രദായത്തിൽ കൃഷിയെ കണ്ടതാണ് നമുക്ക് വിനയായത്. മന്ത്രി തുടർന്നു പറഞ്ഞു. പാടശേഖരത്തിൽ ചേർന്ന യോഗത്തിൽ ടി.ജെ.സനീഷ്കുമാർ എം.എൽ.എ അദ്ധ്യക്ഷനായി. നഗരസഭ വൈസ് ചെയർപേഴ്സൺ സിന്ധു ലോജു, സ്ഥിരം സമിതി അദ്ധ്യക്ഷൻ അഡ്വക്കേറ്റ് ബിജു ചിറയത്ത്, വാർഡ് കൗൺസിലർ എബി ജോർജ്ജ്, സമിതി പ്രസിഡന്റ് ആന്റോ മേലേപ്പുറം, ട്രഷറർ അലക്സ് ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |