SignIn
Kerala Kaumudi Online
Thursday, 19 September 2024 9.42 PM IST

ഗുരുദേവദർശനങ്ങളും നവോത്ഥാനചിന്തകളും അട്ടിമറിക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയണം: വൈദിക യോഗം

Increase Font Size Decrease Font Size Print Page
pqdana-sibiram

കൊടുങ്ങല്ലൂർ: ആത്മീയരംഗത്തും സാമൂഹികരംഗത്തും ശ്രീനാരായണഗുരു നടപ്പിലാക്കിയ നവോത്ഥാനങ്ങൾക്കെതിരെ പ്രവർത്തിക്കുന്നവരെ തിരിച്ചറിയണമെന്ന് എസ്.എൻ.ഡി.പി. വൈദിക യോഗം ജനറൽ സെക്രട്ടറി പി.വി. ഷാജി ശാന്തി. കൊടുങ്ങല്ലൂർ ആല ഗുരുദേവ കല്ല്യാണമണ്ഡപ ഹാളിൽ നടന്ന എസ്.എൻ.ഡി.പി വൈദിക യോഗം തൃശൂർ ജില്ലാ നേതൃത്വ പഠനശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമൂഹ മാദ്ധ്യമങ്ങളും കോടതി വ്യവഹാരങ്ങളും ഉപയോഗിച്ച് ഗുരുദേവദർശങ്ങളെ അട്ടിമറിക്കുന്നവരെ വൈദികയോഗം നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. എസ്.എൻ.ഡി.പി യോഗവും വൈദിക യോഗവും എന്ന വിഷയത്തിൽ പി.ടി. മന്മഥനും പുരോഹിതധർമ്മം ഗുരുദേവ വീക്ഷണത്തിൽ എന്ന വിഷയത്തിൽ ഡോ. ടി.എസ്. വിജയൻ തന്ത്രികളും ക്ലാസെടുത്തു. സംസ്ഥാന വൈസ് പ്രസിഡന്റ് കൊടുങ്ങല്ലൂർ ബാബു ശാന്തി, വൈദിക യോഗം നേതാക്കളായ മുത്തുശാന്തി, ഷാജി ശർമ്മ, പ്രജിത്ത് ശാന്തി, പി.കെ. വിശ്വൻ, സദാനന്ദൻ ശാന്തി, തുടങ്ങിയവർ നേതൃത്വം നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.