SignIn
Kerala Kaumudi Online
Thursday, 19 September 2024 4.59 AM IST

ഉയർന്ന് പരീക്ഷാച്ചൂട് , രാത്രി ക്ളാസുകൾ സജീവമാകും, എസ്.എസ്.എൽ.സി മാതൃകാ പരീക്ഷ 16 മുതൽ

Increase Font Size Decrease Font Size Print Page
school

തൃശൂർ: എസ്.എസ്.എൽ.സി. പ്‌ളസ്ടു പരീക്ഷകളും മാതൃകാപരീക്ഷകളും പടിവാതിലിലെത്തി നിൽക്കേ, മിക്കവാറും വിദ്യാലയങ്ങളിൽ രാത്രി ക്ലാസുകൾ അടുത്ത ദിവസം മുതൽ സജീവമാകും. എസ്.എസ്.എൽ.സി മാതൃകാ പരീക്ഷ 16 മുതൽ തുടങ്ങുമ്പോൾ, തൊട്ടുപിന്നാലെ ഒന്നു മുതൽ ഒമ്പത് വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷ ഈ മാസം 23നുണ്ടാകും. എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് 31 ന് ആരംഭിച്ച് ഏപ്രിൽ 29 നാണ് അവസാനിക്കുക. ഫെബ്രുവരി 28നുള്ളിൽ പാഠഭാഗം പഠിപ്പിച്ചു തീർക്കാനായിരുന്നു സർക്കാർ നിർദേശം. എന്നാൽ ഡിസംബറിൽ തന്നെ പാഠഭാഗങ്ങൾ തീർത്തു. അന്ന് മുതൽ റിവിഷൻ ക്‌ളാസും തുടർന്നു.
അദ്ധ്യയന വർഷം തുടങ്ങിയപ്പോൾ ഓൺലൈൻ ക്ലാസായിരുന്നുവെങ്കിലും പിന്നീട് ഓഫ്‌ലൈനും ഓൺലൈനും ഒരുമിച്ചായിരുന്നു. അദ്ധ്യയന വർഷത്തിന്റെ അവസാനത്തിലാണ് സ്‌കൂളുകൾ പൂർണതോതിൽ പ്രവർത്തനം ആരംഭിച്ചത്. അദ്ധ്യാപകരെ നേരിൽക്കണ്ട് സംശയങ്ങൾ തീർത്ത് പഠിക്കാനും കൂട്ടുകാരെ കാണാനും കഴിയുന്നത് സഹായകമായെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്. എല്ലാ സ്‌കൂളുകളിലും ഹാജർ നില ഉയർന്നുകഴിഞ്ഞു. ഓൺലൈൻ ക്ലാസിൽ തന്നെ പാഠഭാഗങ്ങൾ പൂർത്തിയാക്കിയിരുന്നുവെങ്കിലും ക്ലാസുകൾ തുടങ്ങിയതോടെ വീണ്ടും പഠിപ്പിക്കുകയാണ് അദ്ധ്യാപകർ. ഓൺലൈൻ ക്ലാസുകൾ കാരണം എഴുതാൻ വിദ്യാർത്ഥികൾ കൂടുതൽ സമയമെടുക്കുന്നുണ്ട്.

യാത്രാദുരിതം തീരുമോ?


അദ്ധ്യയനവർഷം തീരാറായെങ്കിലും വിദ്യാർത്ഥികളുടെ യാത്രാ പ്രശ്‌നത്തിന് പൂർണ്ണമായും പരിഹാരമായിട്ടില്ല. ബസിൽ കയറ്റാതിരിക്കുക, ബസ് പുറപ്പെടും വരെ പുറത്ത് നിറുത്തുക, ഒഴിഞ്ഞ സീറ്റിൽ പോലും ഇരിക്കാൻ അനുവദിക്കാതിരിക്കുക, ടിക്കറ്റ് കൺസഷൻ നൽകാതിരിക്കുക തുടങ്ങിയ പരാതികൾ ചില ബസ് ജീവനക്കാർക്കെതിരെ വിദ്യാർത്ഥികൾ ഉന്നയിക്കുന്നുണ്ട്. ഇത്തരം പരാതികളുണ്ടെങ്കിൽ മോട്ടോർ വാഹനവകുപ്പിന്റെ നമ്പറിലേക്ക് വാട്‌സ് ആപ്പ് വഴി പരാതി അറിയിക്കാം. 9188961008.

ശുചീകരണം തുടരണം

നിർമ്മാണപ്രവർത്തനങ്ങളും ശുചീകരണപ്രവർത്തനങ്ങളും മിക്ക സ്‌കൂളിലും നടക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ ദിവസം തൃശൂർ ഗവ.മോഡൽ ബോയ്‌സ് സ്‌കൂളിൽ വിദ്യാർത്ഥിയുടെ കാലിൽ പാമ്പുകടിയേറ്റെന്ന സംശയം ശുചീകരണപ്രവർത്തനങ്ങളിലെ കുറവിലേക്കും വിരൽചൂണ്ടി. മോഡൽ ബോയ്‌സ് സ്‌കൂളിൽ കുറച്ചു ദിവസങ്ങളായി ശുചീകരണം നടത്തിയിരുന്നത് പൂർവ വിദ്യാർത്ഥികളുടെ കൂട്ടായ്മയാണ്. പിന്നീട് ശുചീകരണം അധികൃതർ തുടർന്നില്ലെന്നും പറയുന്നു. സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി മേയ് 15 മുതൽ ശുചീകരണപ്രവർത്തനം നടത്താൻ മന്ത്രി കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. അദ്ധ്യാപകർക്ക് മേയിൽ പരിശീലനവുമുണ്ടാകും.

വിദ്യാഭ്യാസ ഓഫീസർമാരുടെ അക്കാഡമിക് സന്ദർശനം ഊർജ്ജസ്വലമാക്കുന്നതിനുളള നടപടികളായിട്ടുണ്ട്. പാഠഭാഗങ്ങൾ പൂർത്തിയാക്കി. എല്ലാ ഒരുക്കങ്ങളും എസ്.എസ്.എൽ.സി. പരീക്ഷയുടെ മുന്നോടിയായി നടത്തിക്കഴിഞ്ഞു.

ടി.വി.മദനമോഹനൻ
ഡി.ഡി.ഇ

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, EXAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.