തൃശൂർ : തൃശൂർ പൂരം പ്രദർശനത്തിന്റെ കാൽനാട്ടൽ നടത്തി. മേയർ എം.കെ.വർഗീസ്, മുൻമന്ത്രി വി.എസ്.സുനിൽ കുമാർ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി.നന്ദകുമാർ, മെംബർ എം.ജി.നാരായണൻ, കൗൺസിലർമാരായ റെജി ജോയ്, എൻ.പ്രസാദ്, പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ്, തിരുവമ്പാടി ദേവസ്വം സെക്രട്ടറി സി.വിജയൻ, പ്രസിഡന്റ് പി.രാധാകൃഷ്ണൻ, പി.ശശിധരൻ, എം.എസ്.സമ്പൂർണ, കെ.മഹേഷ്, പങ്കജാക്ഷൻ, ടി.ആർ.ഹരിഹരൻ എന്നിവർ പങ്കെടുത്തു. മേൽക്കാവ് മേൽശാന്തി കാരേക്കാട് രാമൻ നമ്പൂതിരി ഭൂമിപൂജ നടത്തി. ഏപ്രിൽ മൂന്ന് മുതൽ മേയ് 23 വരെയാണ് പൂരം പ്രദർശനം. മേയ് പത്തിനാണ് തൃശൂർ പൂരം.
കെ.എം.എസ്.ആർ.എ സംസ്ഥാന കോൺഫറൻസ് ഇന്നും നാളെയും
തൃശൂർ : ഔഷധ, ഔഷധേതര വിപണനമേഖലയിൽ ജോലി ചെയ്യുന്ന സെയിൽസ് പ്രമോഷൻ ജീവനക്കാരുടെ സംഘടനയായ കെ.എം.എസ്.ആർ.എ (കേരള മെഡിക്കൽ ആൻഡ് സെയിൽസ് റെപ്രസന്ററ്റീവ്സ് അസോസിയേഷൻ) സംസ്ഥാന കോൺഫറൻസ് ഇന്നും നാളെയും തൃശൂർ റീജ്യണൽ തീയേറ്ററിൽ നടക്കും. ഇന്ന് രാവിലെ 9.45ന് പതാക ഉയർത്തൽ. ഉദ്ഘാടനം 10.30ന് സി.ഐ.ടി.യു ദേശീയ സെക്രട്ടറി കെ.ചന്ദ്രൻപിള്ള നിർവഹിക്കും. കെ.എം.എസ്.ആർ.എ പ്രസിഡന്റ് കെ.എം.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിക്കും. എഫ്.എം.ആർ.എ.ഐ ജനറൽ സെക്രട്ടറി ശാന്തനു ചാറ്റർജി പ്രസംഗിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി മോഹൻ സി.നായർ, ട്രഷറർ പി.കെ.സന്തോഷ്, മുരളി പെരുനെല്ലി എം.എൽ.എ, ജനറൽ കൺവീനർ യു.സതീഷ് കുമാർ തുടങ്ങിയവർ സംസാരിക്കും. വൈകിട്ട് അഞ്ചിനാണ് പൊതുസമ്മേളനം. ആറിന് സുവർണസ്മൃതി മന്ത്രി കെ. രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. പത്രസമ്മേളനത്തിൽ ഭാരവാഹികളായ മോഹൻ സി.നായർ, കെ.എം.സുരേന്ദ്രൻ, പി.കൃഷ്ണാനന്ദ്, യു.സതീഷ് കുമാർ, വിപിൻചന്ദ്രൻ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |