തൃശൂർ: കേന്ദ്ര വനംപരിസ്ഥിതി ഭക്ഷ്യമന്ത്രി അശ്വനീകുമാർ ചൗബേ 13, 14 തീയതികളിൽ തൃശൂരിലെത്തും. 13ന് ഉച്ചയ്ക്കുശേഷം എത്തുന്ന അദ്ദേഹം പുത്തൂർ പുഴയോരം ഗാർഡൻസിൽ ബി.ജെ.പി സംഘടനാ യോഗങ്ങളിൽ പങ്കെടുക്കും.
14ന് രാവിലെ ഏഴിന് വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. എട്ടിന് തൃശൂർ വൈറ്റ് പാലസിൽ തൃശൂരിലെ പൗരപ്രമുഖന്മാരുമായി കൂടിക്കാഴ്ച നടത്തും. ശേഷം ഗുരുവായൂരിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതി പ്രദേശങ്ങൾ സന്ദർശിക്കും.
ഒരുമനയൂർ കോളനി നിവാസികൾക്കൊപ്പം അദ്ദേഹം ഉച്ചഭക്ഷണം കഴിക്കും. ഉച്ചയ്ക്ക് ശേഷം മൂന്നിന് ഗുരുവായൂർ രുക്മിണി റീജൻസിയിൽ മാദ്ധ്യമ പ്രവർത്തകരെ കാണും. പിന്നീട് അദ്ദേഹം മണലൂർ നാട്ടിക മണ്ഡലങ്ങളിലെ കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെയും പാർട്ടി പ്രവർത്തകരുടെയും യോഗങ്ങളിൽ പങ്കെടുക്കുമെന്ന് ജില്ലാ പ്രസിഡന്റ് അഡ്വ കെ.കെ അനീഷ്കുമാർ അറിയിച്ചു.
ആർ.ടി.ഒക്കെതിരെ പ്രതിഷേധം
തൃശൂർ: ജില്ലയിലെ വാഹന ഉടമകളെ അപമാനിക്കുന്ന സമീപനമാണ് ആർ.ടി.ഒ ചെയ്യുന്നതെന്ന് ജില്ലാ വാഹന ഉടമസ്ഥ കോ - ഓർഡിനേഷൻ കമ്മിറ്റി. ഫയലുകൾ പിടിച്ചു വച്ച് വിലപേശുകയാണ്. 51 ഫയലുകൾ പിടിച്ചുവച്ചതായി വിജിലൻസ് തന്നെ കണ്ടെത്തിയിരുന്നു. വാഹന ഉടമകളെ അപമാനിക്കുന്ന ഇദ്ദേഹത്തെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു. അല്ലാത്ത പക്ഷം 19ന് ആർ.ടി.ഒ ഓഫീസ് മാർച്ച് നടത്തുമെന്ന് ബസ് ഓപറേറ്റേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് എം.എസ്. പ്രേംകുമാർ, വി.എസ്. പ്രദീപ്, കൃഷ്ണകിഷോർ, നൗഷാദ് ആറ്റുപറമ്പത്ത്, ജോൺസൻ പടമാടൻ എന്നിവർ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പ് നൽകി.
സർഗവനിതാ സമ്മേളനം 14ന്
തൃശൂർ: മലയാള കലാകാരന്മാരുടെ ദേശീയ സംഘടന നന്മയുടെ വനിതാ വിഭാഗമായ സർഗവനിതാ സമ്മേളനം 14ന് സാഹിത്യ അക്കാഡമി ഹാളിൽ നടക്കും. പത്തിന് പ്രതിനിധി സമ്മേളനം എഴുത്തുകാരി അനിത ശ്രീജിത്ത് ഉദ്ഘാടനം ചെയ്യും. രണ്ടിന് കലാകാരി സംഗമവും സമാദരണ സദസും കവയിത്രി ടി.ജി. അജിത ഉദ്ഘാടനം ചെയ്യും. ജനാധിപത്യവും സ്ത്രീ അവസ്ഥയും' എന്ന വിഷയത്തിൽ പ്രഭാഷണം നടക്കും. സിനി ആർട്ടിസ്റ്റ് കൃപ മുഖ്യാതിഥിയാകും. സർഗവനിതാ സംസ്ഥാന പ്രസിഡന്റ് സി. രമാദേവി, പ്രസന്ന ബാലൻ, ഷീല മണി, ബിന്ദു ഭാസ്വരി, പ്രസന്ന ഉണ്ണി എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |