തൃശൂർ: മറ്റ് രാജ്യങ്ങളിലെ അഭിനേതാക്കളെ കോർത്തിണക്കിയുളള രാജ്യാന്തര ടെലിവിഷൻ സീരീസിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളി താരം. മലയാള സിനിമകളിൽ അഭിനയിച്ചിട്ടുള്ള ഡോ. കലാമണ്ഡലം രാധികയാണ് അന്താരാഷ്ട്ര ടി.വി സീരീസിൽ അഭിനേതാവായത്. തെന്നിന്ത്യയിൽ നിന്ന് രാധിക മാത്രമാണ് വെബ് സീരീസിൽ അഭിനേതാവായുള്ളത്.
ഇരുപതാം നൂറ്റാണ്ടിലെ അടിമ വിശേഷങ്ങളുമായി പുറത്തിറക്കുന്ന 'സ്ലേവ് മാർക്കറ്റ്' എന്ന ടിവി സീരീസിന്റെ ചിത്രീകരണം ഈജിപ്തിലെ കെയ്റോയിലാണ്. 45 മിനിറ്റ് വീതമുള്ള 11 എപ്പിസോഡുകളിലുള്ള വെബ് സീരീസിന്റെ ചിത്രീകരണം ഈ മാസത്തോടെ പൂർത്തിയാകും. വൈകാതെ സംപ്രേഷണം ചെയ്യും. ഒ.ടി.ടി പ്ളാറ്റ്ഫോമിലും ലഭ്യമാകുമെന്ന് രാധിക പത്രസമ്മേളനത്തിൽ പറഞ്ഞു.
പ്രശസ്ത ട്യൂണീഷ്യൻ സംവിധായകനായ ലസാദ് ഒസാൾട്ടിയാണ് വെബ് സീരീസ് സംവിധാനം ചെയ്യുന്നത്. ഇന്റർനാഷണൽ എമ്മി അവാർഡ് നേടിയ ഡൽഹി ക്രൈം അടക്കം ഒരുക്കിയ സംവിധായകനാണ്. എം.ബി.സി സ്റ്റുഡിയോയാണ് വെബ് സീരീസിന്റെ നിർമാതാക്കൾ. ഫ്രാങ്കോ ലൂയിസ്, ടി.എ. സാബു എന്നിവരും പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |