തൃശൂർ : കേരളത്തിലെ തെരുവുനായ ശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്ര സംഘങ്ങളുടെയും മൃഗസ്നേഹികളുടെയും അഭിപ്രായത്തെ മാനിച്ച് മൃഗസംരക്ഷണവും മനുഷ്യസംരക്ഷണവും സംയോജിപ്പിച്ചുള്ള പദ്ധതി നടപ്പിലാക്കുമെന്ന് മന്ത്രി കെ.രാജൻ. പേവിഷ ബാധ ചെറുക്കാനായി സംസ്ഥാന സർക്കാരും മൃഗസംരക്ഷണ വകുപ്പും ഒക്ടോബർ 20 വരെ നടപ്പിലാക്കുന്ന തീവ്ര വാക്സിനേഷൻ യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി. ഔദ്യോഗിക കണക്കുപ്രകാരം 99,000 ഉം അനൗദ്യോഗിക കണക്ക് പ്രകാരം 1,24,000ൽ അധികവും തെരുവുനായകൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
ഒരു മാസം നീണ്ടുനിൽക്കുന്ന ആദ്യഘട്ട യജ്ഞത്തിൽ പരമാവധി നായകൾക്ക് കുത്തിവയ്പ്പ് നടത്താനും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെ ഷെൽട്ടർ നിർമ്മിച്ച് സംരക്ഷിക്കാനുമുള്ള പ്രവർത്തനമാണ് നടത്തുന്നത്. ഇതിനായി 20 നായപിടുത്തക്കാർക്ക് പരിശീലനം നൽകി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടക്കാഞ്ചേരി നഗരസഭ ചെയർമാൻ പി.എൻ.സുരേന്ദ്രൻ, കെ.എസ്.ജയ, മൃഗ സംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ഡോ.പി.ഫ്രാൻസിസ് ബാസ്റ്റ്യൻ, ഡോ.വി.എം.ഹാരിസ്, നിർമ്മൽ എസ്.സി, ഡോ.ലത മേനോൻ എന്നിവർ പങ്കെടുത്തു. വാക്സിൻ നൽകാനുള്ള പരിശീലനം അനിമൽ വെൽഫെയർ ബോർഡ് ഡോ.പി.ബി.ഗിരിദാസിന്റെ നേതൃത്വത്തിൽ നടത്തി.
എൽ.ജെ.ഡി ജില്ലാ ക്യാമ്പ്
തൃശൂർ: എൽ.ജെ.ഡി തൃശൂർ ജില്ലാപഠന ക്യാമ്പ് ഒക്ടോബർ 28, 29, 30 തിയതികളിൽ അതിരപ്പിള്ളിയിൽ നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വി.ശ്രേയാംസ് കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. 24ന് 4ന് ചാലക്കുടി സഹകരണ സംഘം ഹാളിൽ സംഘാടക സമിതി യോഗം ചേരും. 22ന് എറണാകുളത്ത് കെ.ചന്ദ്രശേഖരൻ ജന്മശതാബ്ദി സമ്മേളനം നടക്കും. ജില്ലാ പ്രസിഡന്റ് യൂജിൻ മോറേലി അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം റഹിം വീട്ടി പറമ്പിൽ, പാർട്ടി പാർലമെന്റ് ബോർഡ് അംഗം ജെയ്സൺ മാണി, വിൻസന്റ് പുത്തൂർ, ബിജു ആട്ടോർ, അജി ഫ്രാൻസിസ്, ബഷീർ തൈവളപ്പിൽ, പി.ഐ.സൈമൺ, ജോസ് പൈനാടത്ത്, ഡേവിസ് വില്ലടത്തുകാരൻ, ടി.തുളസീധരൻ, മോഹനൻ അന്തിക്കാട്, മുരളീധരൻ ഗുരുവായൂർ തുടങ്ങിയവർ സംസാരിച്ചു.
ജോഡോ യാത്ര കഴിയുമ്പോൾ ചെറുപ്പക്കാർ
കോൺഗ്രസിൽ വരും
തൃശൂർ : ജോഡോ പദയാത്ര പൂർത്തിയാകുമ്പോൾ രാഹുൽഗാന്ധിയെ കണ്ടവരും, വായിച്ചവരുമായി ചെറുപ്പക്കാർ ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ അണിചേരുമെന്ന് ഡി.സി.സി പ്രസിഡന്റ് ജോസ് വള്ളൂർ പറഞ്ഞു. ജില്ലാ സേവാദൾ ഏകദിന പഠന ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് പി.ഡി.റപ്പായി അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.വി.ചന്ദ്രൻ മോഹൻ, സി.എസ്.ശ്രീനിവാസൻ, സി.ഐ.സെബാസ്റ്റ്യൻ, ഡോ.ജെയിംസ് ചിറ്റിലപ്പിള്ളി, ബാബു മഞ്ഞക്കായി, സുന്ദരൻ.ജി എന്നിവർ ക്ലാസെടുത്തു. ബാബു ജോസഫ് പുത്തനങ്ങാടി, റോണി കുര്യൻ, ആന്റോ ജേക്കബ്, ഷൈജു പേരാമംഗലം, ഇ.ആർ.ഗോപി, സോണി സക്കറിയ, ജോണി ചിറ്റിലപ്പിള്ളി, ഉണ്ണിക്കൃഷ്ണൻ നാട്ടിക, റീന ജോൺ, ജയശ്രീ, ലിംഷി ഷിജു എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |