SignIn
Kerala Kaumudi Online
Thursday, 19 September 2024 8.07 AM IST

വെദ്യരത്‌നവും അൽഷിഫ കോളേജ് ഒഫ് ഫാർമസിയും ഗവേഷണത്തിന് കൈകോർക്കുന്നു

Increase Font Size Decrease Font Size Print Page
vaidhya

തൃശൂർ : വൈദ്യരത്‌നവും അൽഷിഫ കോളേജ് ഒഫ് ഫാർമസിയും ഗവേഷണത്തിന് കൈകോർക്കുന്നു. തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആയുർവേദ ഗവേഷണ സ്ഥാപനവും അൽഷിഫ കോളേജിലെ ഗവേഷണ വിഭാഗവും സംയുക്ത ഗവേഷണത്തിനുള്ള ധാരണാപത്രം ഒപ്പുവച്ചു.
വൈദ്യരത്‌നം ഔഷധശാല മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ: ഇ.ടി.നീലകണ്ഠൻ മൂസും, അൽഷിഫ കോളേജ് ഒഫ് ഫാർമസി അക്കാഡമിക് മെൻഡർ ഡോ:അബ്ദുള്ള ഖലീലുമാണ് ധാരണാപത്രത്തിൽ ഒപ്പുവച്ചത്. വൈദ്യരത്‌നം കോർപ്പറേറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ അൽഷിഫ കോളേജ് ഫാർമസി പ്രിൻസിപ്പൽ ടി.എൻ.കെ.സൂര്യപ്രകാശ്, വൈസ് പ്രിൻസിപ്പൽ പ്രൊഫസർ ജുനൈസ്, വൈദ്യരത്‌നം ഔഷധശാല എക്‌സിക്യൂട്ടീവ് ഡയറക്ടർ ഡോ:ഇ.ടി.കൃഷ്ണൻ മൂസ്, വൈദ്യരത്‌നം ഔഷധശാല ചീഫ് ജനറൽ മാനേജർ ടി.എൻ.നീലകണ്ഠൻ തുടങ്ങിയവരും പങ്കെടുത്തു. മലേഷ്യയിലെ എ.ഐ.എം.എസ്.ടി യൂണിവേഴ്‌സിറ്റിയിൽ നിന്നും ആയുർവേദ നിർമാണ പ്രക്രിയകളെ പറ്റി പഠിക്കാനെത്തിയ കുട്ടികൾ ചടങ്ങിന് സാക്ഷ്യം വഹിച്ചു. വൈദ്യരത്‌നത്തിന്റെ ഗവേഷണ പ്രവർത്തനത്തെ കുറിച്ച് ആർ ആൻഡ് ഡി മേധാവി ഡോ:ഷീല കാറളവും, അൽഷിഫ കോളേജിന്റെ ഗവേഷണ പ്രവർത്തനത്തെ പറ്റി പ്രിൻസിപ്പൽ ഡോ: ടി.എൻ.സൂര്യപ്രകാശും വിശദീകരിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, VAIDYARATNAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.