കൊടുങ്ങല്ലൂർ: സി.ഐ.ടി.യു ജില്ലാ സമ്മേളനം തിങ്കളാഴ്ച 15,000 തൊഴിലാളികൾ പങ്കെടുക്കുന്ന റാലിയോടെ സമാപിക്കും. കൊടുങ്ങല്ലൂർ കുഞ്ഞിക്കുട്ടൻ തമ്പുരാൻ നഗറിൽ വൈകീട്ട് അഞ്ചിന് ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും.
കൊടുങ്ങല്ലൂർ, നാട്ടിക , ഇരിങ്ങാലക്കുട, മാള ഏരിയ കമ്മിറ്റികളിൽ നിന്നുള്ള തൊഴിലാളികളാണ് പ്രകടനത്തിൽ പങ്കെടുക്കുക. കൊടുങ്ങല്ലൂർ ഏരിയ കമ്മിറ്റിയുടെ പ്രകടനം ലോകമലേശ്വരം വില്ലേജ് ഓഫീസ് പരിസരത്ത് നിന്നും, നാട്ടിക ഏരിയയിലെ പ്രകടനം മലബാർ ഗോൾഡിന് സമീപത്ത് നിന്നും, ഇരിങ്ങാലക്കുട ഏരിയയിലെ പ്രകടനം കിഴക്കേ നടയിലെ നഗരസഭ ഷോപ്പിംഗ് കോംപ്ലക്സ് പരിസരത്ത് നിന്നും മാള ഏരിയയുടെ പ്രകടനം പഴയ മുനിസിപ്പൽ ഓഫീസ് പരിസരത്ത് നിന്നും ആരംഭിക്കും. കുഞ്ഞിക്കുട്ടൻ തമ്പുരാൻ ചത്വരത്തിൽ ചേരുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. സി.ഐ.ടി.യു നേതാക്കളായ കെ.കെ.രാമചന്ദ്രൻ, യു.പി.ജോസഫ്, ലത ചന്ദ്രൻ, സ്വാഗത സംഘം ചെയർമാൻ പി.കെ.ചന്ദ്രശേഖരൻ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |