തൃശൂർ: തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ കാർഡിയോളജി, ഗ്യാസ്ട്രോ എൻറോളജി, യൂറോളജി എന്നീ വിഭാഗത്തിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുള്ള കൂടിക്കാഴ്ച 19ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. ഏറ്റവും കുറഞ്ഞ യോഗ്യത വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദം. പ്രതിമാസ വേതനം: 70,000 രൂപ. എം.ബി.ബി.എസ് ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം.
എം.ബി.ബി.എസ് ബിരുദം മാത്രം ഉള്ളവർക്ക് പ്രതിമാസ വേതനം: 42,000 രൂപ. താത്പര്യമുള്ളവർ യോഗ്യത സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പും സഹിതം അന്നേ ദിവസം രാവിലെ പത്തിന് മുളങ്കുന്നത്തുകാവ് കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ ഹാജരാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |