SignIn
Kerala Kaumudi Online
Friday, 20 September 2024 1.29 AM IST

അഖിലേന്ത്യ ശ്വാനപ്രദർശനം മൂന്ന് മുതൽ

Increase Font Size Decrease Font Size Print Page
dog

തൃശൂർ: ട്രിച്ചൂർ കെന്നൽ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പ്രഥമ അഖിലേന്ത്യാ ശ്വാനപ്രദർശനവും മത്സരവും ഇക്കണ്ട വാര്യർ റോഡിന് സമീപം 3,4 തീയതികളിൽ നടക്കും. ഇന്ന് ഉച്ചയ്ക്ക് രണ്ടിന് ഫാൻസി ഇനത്തിൽപെട്ട പൂച്ചകൾ, പ്രാവുകൾ, വാത്ത, പ്രത്യേക ഇനത്തിൽപെട്ട ആട് എന്നിവയുടെ പ്രദർശനവും മൂന്നിന് കേരള വെറ്ററിനറി കോളേജിൽ നിന്ന് വിരമിച്ച വിദഗ്ദ്ധരായ വെറ്ററിനറി ഡോക്ടർമാരെ ആദരിക്കുന്ന ചടങ്ങും നടക്കും. നാലര മുതൽ ഏഴ് വരെ അപൂർവ ഇനത്തിൽപെട്ട അമേരിക്കൻ ബുള്ളി ശ്വാനന്മാരുടെ പ്രദർശനവും സംഘടിപ്പിക്കും. അമേരിക്കൻ ബുള്ളി രജിസ്റ്റേർഡ് ക്ലബ്ബ് കേരള ചാപ്റ്ററിന്റെ സഹകരണത്തോടെയാണ് നടത്തുക. നാളെ രാവിലെ പത്ത് മുതൽ വിവിധ ഇനത്തിൽപെട്ട സ്വദേശിയും വിദേശിയുമായ ശ്വാനന്മാരെ പങ്കെടുപ്പിക്കും. ഉദ്ഘാടന സമാപനയോഗങ്ങളിൽ മേയർ എം.കെ വർഗീസ്, ടി.എൻ പ്രതാപൻ, പി.കെ ഷാജൻ, കൗൺസിലർ സിന്ധു ആന്റോ ചാക്കോള, ഡോ.രാമദാസ് ചേലൂർ എന്നിവർ പങ്കെടുക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, DOG
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.