തൃശൂർ: ഗ്രന്ഥശാലാ രംഗത്തെ സമഗ്ര സംഭാവനകൾക്ക് കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ പേരിലുള്ള സ്മൃതി പുരസ്കാരം മുൻ സ്പീക്കർ തേറമ്പിൽ രാമകൃഷ്ണന് സമ്മാനിക്കും. ഏഴ് പതിറ്റാണ്ടായി ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ ഭാഗമാണ് തേറമ്പിൽ. കിള്ളിമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ ഓർമ്മ ദിനമായ ഡിസംബർ 7ന് കിള്ളിമംഗലം ഗ്രാമീണ വായനശാലയിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ മുൻ മന്ത്രി പ്രൊഫ.സി.രവീന്ദ്രനാഥ് പുരസ്കാരം സമ്മാനിക്കും. 5,555 രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. ഡോ.എ.എൻ കൃഷ്ണൻ മാസ്റ്റർ അനുസ്മരണ പ്രഭാഷണം നടത്തും. ലൈബ്രറി കൗൺസിൽ ജില്ലാ ജോയിന്റ് സെക്രട്ടറി വി.മുരളി വാർത്താസമ്മേളനത്തിൽ അറിയിച്ചു. കിള്ളിമംഗലം കുഞ്ചുവാസുദേവൻ നമ്പൂതിരിപ്പാട്, വി.പ്രമോദ്, രേഖ അമ്പാടി എന്നിവർ സംബന്ധിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |