തൃശൂർ: മിസ്റ്റർ തൃശൂർ ജില്ലാ ബോഡി ബിൽഡിംഗ് ശരീര സൗന്ദര്യ മത്സരം നാളെ തൃശൂർ വി.കെ.എൻ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കും. ജില്ലയിലെ 60 ഓളം ക്ലബ്ബുകളിൽ നിന്നായി ദേശീയ താരങ്ങളടക്കം 300ഓളം മത്സരാർത്ഥികൾ പങ്കെടുക്കും.
സബ് ജൂനിയർ, ജൂനിയർ, സീനിയേഴ്സ്, മാസ്റ്റേഴ്സ്, ഫിസിക്കലി ചലഞ്ചഡ്, വനിതകൾ എന്നീ വിഭാഗങ്ങളിലാകും മത്സരങ്ങൾ. കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകാരത്തോടെ ബോഡി ബിൽഡിംഗ് ആൻഡ് ഫിറ്റ്നസ് അസോസിയേഷൻ ഒഫ് തൃശൂർ സംഘടിപ്പിക്കുന്ന മത്സരം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് സാംബശിവൻ ഉദ്ഘാടനം ചെയ്യും.
അസോസിയേഷൻ പ്രസിഡന്റ് എൻ.ആർ. സുഭാഷ് അദ്ധ്യക്ഷനാകും. അർജുന അവാർഡ് ജേതാവ് ടി.വി. പോളി മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ ബി.ബി.എഫ്.എ പ്രസിഡന്റ് എൻ.ആർ. സുഭാഷ്, ഷൈൻ ജോൺസൺ, കെ.ജെ. സജീവ്, എ.പി. ജോഷി എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |