SignIn
Kerala Kaumudi Online
Friday, 20 September 2024 5.28 PM IST

രചനാനൈപുണി സംസ്ഥാനതല പുരസ്‌കാര സമർപ്പണം

Increase Font Size Decrease Font Size Print Page
nithin

ഇരിങ്ങാലക്കുട: മലയാള സാഹിത്യം ബിരുദപഠനത്തിന്റെ ഭാഗമായി സമർപ്പിക്കുന്ന മികച്ച പ്രബന്ധത്തിന് ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സംസ്ഥാന തലത്തിൽ നൽകുന്ന ഡോ. സെബാസ്റ്റ്യൻ ജോസഫ് രചനാനൈപുണി പുരസ്‌കാരം 2022ന് എറണാകുളം മഹാരാജാസ് ഗവ. ഓട്ടോണമസ് കോളേജിലെ കെ.ജി. നിതിൻ തെരഞ്ഞെടുക്കപ്പെട്ടതായി പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, പുരസ്‌കാര സമിതി കൺവീനർ ഡോ. സി.വി. സുധീർ എന്നിവർ അറിയിച്ചു. 5,001 രൂപയും ഫലകവും സർട്ടിഫിക്കറ്റും അടങ്ങുന്ന പുരസ്‌കാരം 22ന് രാവിലെ പത്തിന് പ്രൊഫ. സുനിൽ പി. ഇളയിടം സമർപ്പിക്കും. കേരളീയ നവോത്ഥാനവും വിദ്യാഭ്യാസവും എന്ന വിഷയത്തിൽ പ്രഭാഷണം നടത്തും. ക്രൈസ്റ്റ് കോളജിൽ നിന്നുള്ള മികച്ച ബിരുദതല പ്രബന്ധം സമർപ്പിച്ച അഞ്ജലി സോമന് 1001 രൂപയും സർട്ടിഫിക്കറ്റും നൽകും. ഡോ. അജു കെ. നാരാണൻ (എം.ജി സർവകലാശാല സ്‌കൂൾ ഒഫ് ലെറ്റേഴ്‌സ്), ഡോ. കെവി. ശശി (മലയാളം സർവകലാശാല), ഡോ. അനു പാപ്പച്ചൻ (വിമല കോളേജ് തൃശൂർ), ഡോ. സി.വി. സുധീർ (ക്രൈസ്റ്റ് കോളേജ്) എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷനായി വിരമിച്ച ഡോ. സെബാസ്റ്റ്യൻ ജോസഫിന്റെ ബഹുമാനാർത്ഥം പൂർവവിദ്യാർത്ഥികളും സഹപ്രവർത്തകരും ചേർന്നാണ് പുരസ്‌കാരം ഏർപ്പെടുത്തിയിട്ടുള്ളത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THRISSUR, PURA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.