യു.എസിൽ റൺവേയിലേക്ക് കടന്നയാൾ വിമാനം ഇടിച്ച് മരിച്ചു

Sunday 10 May 2026 1:58 AM IST

വാഷിംഗ്ടൺ: യു.എസിലെ ഡെൻവർ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേയിലേക്ക് അനധികൃതമായി കടന്നയാൾ വിമാനമിടിച്ച് മരിച്ചു.പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 11.19ന് ലോസ് ആഞ്ചലസിലേക്ക് പുറപ്പെട്ട ഫ്രണ്ടിയർ എയർലൈൻസിന്റെ എയർബസ് എ - 321 വിമാനമാണ് ഇടിച്ചത്.വിമാനത്താവളത്തിന്റെ സുരക്ഷാ വേലി ചാടിക്കടന്ന അജ്ഞാതൻ റൺവേ മുറിച്ചുകടക്കവേയാണ് അപകടത്തിൽപ്പെട്ടത്.വിമാനത്തിന്റെ എൻജിനുകളിൽ ഒന്നിലേക്ക് ഇയാളുടെ ശരീരം ഭാഗികമായി കയറി.തുടർന്ന് എൻജിന് തീപിടിച്ചെങ്കിലും ഉടൻ നിയന്ത്രണവിധേയമാക്കി.വിമാനത്തിലുണ്ടായിരുന്ന 231 പേരെയും എമർജൻസി സ്ലൈഡുകൾ വഴി പുറത്തിറക്കി.ഇതിനിടെ 12 പേർക്ക് നിസാര പരിക്കേറ്റു.മരിച്ചയാളുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡും അന്വേഷണം തുടങ്ങി.അപകട പശ്ചാത്തലത്തിൽ റൺവേ താത്കാലികമായി അടച്ചത് വിമാനങ്ങൾ വൈകാനിടയാക്കി.