കൊച്ചി: പ്രമുഖ പൊതമേഖലാ ബാങ്കായ ബാങ്ക് ഒഫ് ബറോഡയുടെ പുതിയ ശാഖ കൊല്ലം പത്തനാപുരത്ത് ഗതാഗത വകുപ്പ് മന്ത്രി ഗണേശ്കുമാർ ഉദ്ഘാടനം ചെയ്തു. നൂതനമായ ബാങ്കിംഗ് സേവനങ്ങൾ, ഭവന വായ്പകൾ, കാർ ലോണുകൾ എന്നിവ കുറഞ്ഞ പലിശ നിരക്കിലും ചാർജുകളിലും ലഭ്യമാക്കും. സീറോ ബാലൻസ് കറന്റ് സേവിംഗ്‌സ് അക്കൗണ്ടുകൾ, വനിതാ സംരംഭകർക്കായി ഒരു പ്രത്യേക കറന്റ് അക്കൗണ്ട് സ്‌കീം, സാലറി അക്കൗണ്ടുകൾ, ക്രെഡിറ്റ് കാർഡുകൾ, ലോക്കർ സൗകര്യം തുടങ്ങിയ ആകർഷകമായ ഓഫറുകളും സേവനങ്ങളും ലഭ്യമാണ്.
ബാങ്ക് ഓഫ് ബറോഡ ജനറൽ മാനേജരും സോണൽ മേധാവിയുമായ ശ്രീജിത്ത് കൊട്ടാരത്തിൽ, തിരുവനന്തപുരം റീജിയണൽ മേധാവിയും ഡി.ജി.എമ്മുമായ വി.എസ്.വി.ശ്രീധർ തുടങ്ങിയർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |