കോട്ടയം: പ്രമുഖ ബിൽഡറായ സ്‌കൈലൈൻ ബിൽഡേഴ്സിന്റെ കോട്ടയം കഞ്ഞിക്കുഴിയിലെ പുതിയ ലക്ഷ്വറി അപ്പാർട്ട്‌മെന്റ് പദ്ധതിയായ സ്‌കൈലൈൻ പേളിന്റെ ഔദ്യോഗിക താക്കോൽദാനം കോട്ടയത്ത് നടന്നു. 1500ൽ അധികം പേർ പങ്കെടുത്ത ചടങ്ങിൽ മറ്റു കൾച്ചറൽ പരിപാടികളും ഉണ്ടായിരുന്നു. സ്‌കൈലൈൻ ബിൽഡേഴ്സിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ കെ.വി. അബ്ദുൽ അസീസ്,
എക്‌സിക്യുട്ടീവ് ഡയറക്ടർ സഹൽ അസീസ് എന്നിവർ പങ്കെടുത്തു. സ്വിമ്മിംഗ് പൂൾ, ഫിറ്റ്‌നസ് സെന്റർ, പ്ലേ ഏരിയ തുടങ്ങിയ നിരവധി ലക്ഷ്വറി സൗകര്യങ്ങൾക്കൊപ്പം സ്‌കൈലൈൻ ഹോംകെയർ, ഇന്റീരിയർ തുടങ്ങിയ സേവനങ്ങളും ലഭ്യമാണ്. റെഡി റ്റു മൂവ് ഇന്നായ ഈ 3 BHK അപ്പാർട്ടുമെന്റുകളിൽ ഏതാനും ഫ്‌ളാറ്റുകൾ മാത്രമാണ് ശേഷിക്കുന്നത്. കോട്ടയം കളത്തിപ്പടിയിൽ സ്‌കൈലൈൻ ഹേസൽ ഡിസൈനർ ഹോംസ് പ്രൊജക്റ്റും സ്‌കൈലൈൻ സെൻട്രൽ അവന്യൂ പ്രീമിയം ഡെവലപ്പ്ഡ് പ്ലോട്ടുകളും കമ്പനിയുടെ കൈവശമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |