കൊച്ചി : മലയാളിയായ മഹ്മൂദ് കൂരിയ ഉൾപ്പെടെയുള്ള വിജയികൾക്ക് ഇൻഫോസിസ് സയൻസ് ഫൗണ്ടേഷൻ പുരസ്‌കാരവും സമ്മാനവും നൽകി. സാമ്പത്തിക ശാസ്ത്രം , എൻജിനിയറിംഗ്, കമ്പ്യൂട്ടർ സയൻസ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്, ലൈഫ് സയൻസസ്, മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്കൽ സയൻസസ് എന്നീ ആറ് വിഭാഗങ്ങളിലെ മികച്ച സംഭാവനകൾ പരിഗണിച്ചാണ് വിജയികൾക്ക് സമ്മാനം നൽകിയത്. കേരളത്തെ കേന്ദ്രീകരിച്ച് ആധുനിക പൂർവ,മാരിടൈം ഇസ്ലാമിനെകുറിച്ചുള്ള പഠനത്തിന് നല്‍കിയ സമഗ്രവും സുപ്രധാനവുമായ സംഭാവനകൾ പരിഗണിച്ചാണ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് പുരസ്‌ക്കാരം മലയാളിയായ മഹ്മൂദ് കൂരിയയ്ക്ക് ലഭിച്ചത്.
എഡിൻബർഗ് സർവകലാശാലയിലെ ഹിസ്റ്ററി, ക്ലാസിക്, ആർക്കിയോളജി സ്‌കൂൾ ലക്ചറാണ് മഹ്മൂദ് കൂരിയ. സാമ്പത്തികശാസ്ത്ര പുരസ്‌കാരം-പ്രൊഫസർ അരുൺ ചന്ദ്രശേഖർ,എഞ്ചിനീയറിംഗ് ആൻഡ് കമ്പ്യൂട്ടർ സയൻസ് പുരസ്‌കാരം-പ്രൊഫസർ ശ്യാം ഗൊല്ലകോട്ട, ലൈഫ് സയൻസസ് പുരസ്‌കാരം-പ്രൊഫസർ സിദ്ധേഷ് കാമത്ത്, മാത്തമറ്റിക്കൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |