'സെന്റർ ഫോർ സീനിയർ ലിവിംഗി"ന് തുടക്കമിട്ട് ജോയ് ആലുക്കാസ്
തൃശൂർ: പ്രായമായവരുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ജോയ് ആലുക്കാസ് 'സെന്റർ ഫോർ സീനിയർ ലിവിംഗ്' ആരംഭിക്കും. തൃശൂർ പുത്തൂരിൽ സ്ഥാപിക്കുന്ന സെന്ററിന്റെ കല്ലിടൽ ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും എം.ഡിയുമായ ജോയ് ആലുക്കാസും ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ഡയറക്ടർ ജോളി ജോയ് ആലുക്കാസും ചേർന്ന് നിർവഹിച്ചു. പുത്തൂർ പള്ളി വികാരി ഫാജോജു പനക്കൽ കാർമികത്വം വഹിച്ചു. ആലുക്കാസ് എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മാത്യു, സി.ഒ.ഒ ഹെന്റി ജോർജ്, ജോയ് ആലുക്കാസ് ഫൗണ്ടേഷൻ അംഗങ്ങളും ആലുക്കാസ് കുടുംബാംഗങ്ങളും പങ്കെടുത്തു. പാലിയേറ്റീവ് കെയർ യൂണിറ്റ് ഉൾപ്പെടെ മികച്ച ഡയാലിസിസ് യൂണിറ്റും 82 മുറികളിലായി 225 കിടക്കകളും സജ്ജമാക്കും. സാമ്പത്തികമായി പിന്നാക്കമുള്ളവർക്ക് സൗജന്യമായി സേവനം ലഭ്യമാക്കാനാണ് നീക്കം.
30 കോടിയോളം ചെലവിൽ ഈ വർഷം അവസാനത്തോടെ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്. കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, കർണാടക, തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലായി പത്തോളം സെന്ററുകളാണ് നിർമ്മിക്കുന്നത്. ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ, എം.ഡി