ആലപ്പുഴ : ഇന്തോനേഷ്യയിൽ നിന്ന് എത്തുന്ന റോസ്റ്റഡ് അരക്കനട്ടിന് ആവശ്യമേറിയതോടെ അടയ്ക്ക കർഷകർ പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ഗുണമേന്മ കൂടുതലാണെന്നതാണ് റോസ്റ്റഡ് അരക്കനട്ടിന്റെ മെച്ചം. ഇതോടെ നാടൻ അടയ്ക്കയുടെ വില കിലോയ്ക്ക് 35 രൂപ വരെ ഇടിഞ്ഞു.
കഴിഞ്ഞ വർഷം മേയിൽ കിലോയ്ക്ക് 400 രൂപയായിരുന്ന അടയ്ക്ക വില ഇപ്പോൾ 270- 275 രൂപയിലാണ്. ഇന്തോനേഷ്യ, മ്യാന്മർ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്ത് കൊട്ടടയ്ക്ക എത്തുന്നത്. മലപ്പുറം,കോഴിക്കോട്, പാലക്കാട്, കൊല്ലത്തിന്റെ കിഴക്കൻ മേഖല എന്നിവിടങ്ങളിലാണ് കേരളത്തിലെ കൃഷിമേഖലകൾ. രാജസ്ഥാൻ, ഗുജറാത്ത്, മുംബയ്, മംഗലാപുരം എന്നിവയാണ് അടയ്ക്കയുടെ മുഖ്യ വിപണികൾ.
റോസ്റ്റഡ് അരക്കനട്ടിന് കേന്ദ്രം ഇറക്കുമതി തീരുവ കൂട്ടിയതോടെ കേരളത്തിലെ കർഷകർക്ക് നേട്ടമായിരുന്നു. ഗുണമേന്മ അനുസരിച്ച് റോസ്റ്റഡ് അരക്കനട്ടിന് നിലവിൽ 360 രൂപയാണ് കിലോയ്ക്ക് വില.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |