 നിയുക്ത വനിതാ എം.എൽ.എമാർക്ക് ആദരം സപ്ലൈകോയിൽ 11ന്റെ ഉത്സവം

Friday 08 May 2026 12:00 AM IST

കൊച്ചി: ഭരണ-പ്രതിപക്ഷ ഭേദമെന്യേ,നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ച 11 വനിതകൾക്ക് ആദരവുമായി സപ്ലൈകോ. നിയുക്ത വനിത എം.എൽ.എമാരുടെ പേരിൽ 'വിമൻസ് 11" ഡിസ്കൗണ്ട് മേള സംഘടിപ്പിക്കുന്നു. 11 മുതൽ 11 ദിവസത്തേക്ക് 11ശബരി ഉത്പന്നങ്ങൾ 11ശതമാനം വിലക്കുറവിൽ മേളയിൽ നിന്ന് ലഭിക്കും. സ്ത്രീകൾ വീട്ടിലും സമൂഹത്തിലും വഹിക്കുന്ന നിർണായക പങ്ക് ഉയർത്തിക്കാട്ടുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് സപ്ലൈകോ അറിയിച്ചു.

കെ.കെ. രമ (വടകര), ഉമ തോമസ് (തൃക്കാക്കര), അഡ്വ. ഫാത്തിമ തഹ്ളിയ (പേരാമ്പ്ര), ഷാനിമോൾ ഉസ്മാൻ (അരൂർ), അഡ്വ. ബിന്ദു കൃഷ്ണ (കൊല്ലം), അഡ്വ. വിദ്യ ബാലകൃഷ്ണൻ (എലത്തൂർ), രമ്യ ഹരിദാസ് (ചിറയിൻകീഴ്), കെ.എ. തുളസി (കോങ്ങാട്), ഉഷ വിജയൻ (മാനന്തവാടി), ഗീതാഗോപി (നാട്ടിക), ഒ.എസ് അംബിക. (ആറ്റിങ്ങൽ) എന്നിവരാണ് 11 നിയുക്ത വനിത എം.എൽ.എമാർ.

ഇനങ്ങൾ

ശബരി വെളിച്ചെണ്ണ

അപ്പം പൊടി

പുട്ടുപൊടി

ഉപ്പ്

മഞ്ഞൾപൊടി

മുളകുപൊടി

മല്ലിപ്പൊടി

കടുക്

ജീരകം

ശബരി ഗോൾഡ് ചായപ്പൊടി

ഹോട്ടൽ ബ്ലെൻഡ് ചായപ്പൊടി