ടി.വി.എസ് ഐക്യൂബ് എസ് 4.7 കെ.ഡബ്ല്യു.എച്ച് വിപണിയിൽ

Monday 11 May 2026 12:39 AM IST

കൊച്ചി: ലോകത്തെ മുന്‍നിര ഇരുചക്ര-മുച്ചക്ര വാഹന നിർമ്മാതാക്കളായ ടി.വി.എസ് മോട്ടോർ കമ്പനി (ടി.വി.എസ്.എ) ഇന്ത്യയിലെ ഏറ്റവും ജനകീയ ഫാമിലി ഇലക്ട്രിക് വാഹനമായ ടി.വി.എസ് ഐക്യൂബ് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലായ എസ് 4.7 കെ.ഡബ്ല്യു.എച്ച് വിപണിയിലിറക്കി. ഒൻപത് ലക്ഷത്തിലധികം ഇന്ത്യൻ കുടുംബങ്ങൾ വിശ്വാസമർപ്പിച്ച ടി.വി.എസ് ഐക്യൂബ്, ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്കാണ് വഹിക്കുന്നത്. കേന്ദ്ര-സംസ്ഥാന സബ്സിഡികൾ ഉൾപ്പെടെ 1,37,142 രൂപ (ഡൽഹി എക്സ്-ഷോറൂം) വിലയുള്ള ടി.വി.എസ് ഐക്യൂബ് എസ് 4.7 175 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു. പുതിയ നിറങ്ങളിൽ ലഭ്യമാകുന്ന ഈ മോഡൽ കുടുംബങ്ങൾക്ക് എളുപ്പത്തിലും ആത്മവിശ്വാസത്തോടെയും ദീർഘദൂര യാത്രകൾ സാധ്യമാക്കാൻ സഹായിക്കും.

ജനപ്രിയം

ദൈനംദിന ഉപയോഗം മുന്നിൽകണ്ട് രൂപകൽപ്പന ചെയ്തിട്ടുള്ള എസ് 4.7 കെ.ഡബ്ല്യു.എച്ച് വേരിയന്റിലെ കരുത്തുറ്റ ബാറ്ററി ദിവസേനയുള്ള യാത്രകളും പെട്ടെന്നുള്ള ദീർഘദൂര യാത്രകളും ആത്മവിശ്വാസത്തോടെ പൂർത്തിയാക്കാൻ സഹായിക്കും.

നിറങ്ങൾ

ടൈറ്റാനിയം ഗ്രേ മാറ്റിനൊപ്പം മാഗ്നിഫിസൻസ് പർപ്പിൾ ബീജ്, ഹാർലെക്വിൻ ബ്ലൂ ബീജ് എന്നീ പുതിയ നിറങ്ങളും വാഗ്ദാനം ചെയ്ത് ഉപഭോക്താക്കൾക്ക് കൂടുതൽ സെലക്ഷൻ ഉറപ്പാക്കുന്നു.

ഉയർന്ന ബാറ്ററി ശേഷി

ഉപഭോക്താക്കൾക്ക് പരിചിതവും വിശ്വസനീയവുമായ യാത്രാനുഭവം ഉറപ്പാക്കി ഉയർന്ന ബാറ്ററി ശേഷി വാഗ്ദാനം ചെയ്യുന്നു. റേഞ്ച്, കണക്‌ടിവിറ്റി ഫീച്ചറുകൾ, നിറങ്ങൾ എന്നിവ തിരഞ്ഞെടുക്കാനുള്ള ഉപഭോക്താവിന്റെ പവർ ഒഫ് ചോയ്സ്, ഏറ്റവും പുതിയ മാനദണ്ഡങ്ങൾ പാലിച്ച് വാഹന സുരക്ഷയിലും മികച്ച വാങ്ങൽ അനുഭവത്തിലും പൂർണമായ പീസ് ഓഫ് മൈൻഡ്, സിംപ്ലിസിറ്റി ഓഫ് ഓപ്പറേറ്റിംഗ് എന്നിങ്ങനെ പ്രധാനമായും മൂന്ന് അടിസ്ഥാന തത്വങ്ങളിൽ അധിഷ്ഠിതമായാണ് ടിവിഎസ് ഐക്യൂബ് രൂപകൽപ്പന ചെയ്യുന്നത്.