സർക്കാർ ജീവനക്കാർക്ക് കോളടിച്ചു,​ ബലിപ്പെരുന്നാളിന് യുഎഇയിൽ 9 ദിവസത്തെ അവധി

Wednesday 13 May 2026 12:05 AM IST

ദുബായ് : ബലിപ്പെരുന്നാൾ പ്രമാണിച്ച് യു.എ.ഇയിൽ സർക്കാർ ജീവനക്കാർക്കുള്ള അവധി പ്രഖ്യാപിച്ചു,​ ഈ മാസം 25 മുതൽ 29 വരെയാണ് പൊതുമേഖലയിൽ അവധി. ശനിയും ഞായറും ഉൾപ്പെടെയുള്ള വാരാന്ത്യ അവധിദിവസങ്ങൾ കൂടി കണക്കിലെടുക്കുമ്പോൾ ജീവനക്കാർക്ക് 9 ദിവസത്തെ അവധി ലഭിക്കും. മേയ് 23ന് തുടങ്ങുന്ന അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും ഓഫീസുകൾ വീണ്ടും തുറന്നു പ്രവർത്തിക്കുക.

ഹജ് മാസപ്പിറവി നിരീക്ഷിക്കുന്നതിനായി 17ന് ചാന്ദ്രദർശന സമിതി യോഗം ചേരും,​ ജ്യോതിശാസ്ത്ര കണക്കുകൾ പ്രകാരം 18ന് ദുൽഹജ് മാസം ആരംഭിക്കാനാണ് സാദ്ധ്യത. മാസപ്പിറവി ദൃശ്യമാകുന്നതിനുസരിച്ചായിരിക്കും അറഫാ ദിനവും ബലിപ്പെരുന്നാളും സ്ഥിരീകരിക്കുക ,​ നിലവിലെ കണക്കുകൾ പ്രകാരം അറഫാദിനം 26നും ബലിപ്പെരുന്നാൾ 27നുമാണ് ആഘോഷിക്കുക,​