ന്യൂഡൽഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ ട്വിറ്റർ ഇന്ത്യയിലും ബ്ലൂ സബ്സ്ക്രിപ്ഷൻ സേവനമാരംഭിച്ചു. 4,000 ക്യാരക്ടറുകൾ വരെ ട്വീറ്റ് ചെയ്യാൻ കഴിയും. ബ്ലൂ വെരിഫിക്കേഷനോട് കൂടിയ സേവനത്തിന് വെബ്ബിൽ 650 രൂപയും മൊബൈലിൽ 900 രൂപയുമാണ് പ്രതിമാസനിരക്ക്. 6,800 രൂപയുടെ വാർഷിക പ്ലാനുമുണ്ട്.
അടുത്തിടെയാണ് ട്വിറ്റർ ബ്ലൂ സബ്സ്ക്രിപ്ഷൻ പ്രഖ്യാപിച്ചത്. അമേരിക്ക, ബ്രിട്ടൻ, കാനഡ, ഓസ്ട്രേലിയ, ന്യൂസിലൻഡ്, ജപ്പാൻ തുടങ്ങി 15 രാജ്യങ്ങളിലായിരുന്നു ആദ്യം ബ്ലൂ സേവനം ആരംഭിച്ചത്. പ്രതിമാസം 8 ഡോളറാണ് നിരക്ക്. വാർഷിക നിരക്ക് 84 ഡോളർ. ആൻഡ്രോയ്ഡ് ഉപയോക്താക്കളിൽ നിന്ന് 3 ഡോളർ അധികം ഈടാക്കി ഗൂഗിളിന് കമ്മിഷൻ നൽകും. ഇന്ത്യയ്ക്ക് പുറമെ ബ്രസീൽ, ഇന്തോനേഷ്യ തുടങ്ങിയ ആറ് രാജ്യങ്ങളിലാണ് ഇപ്പോൾ സേവനം ആരംഭിച്ചത്.
ട്വിറ്റർ ബ്ലൂ ഫീച്ചർ
ബ്ലൂ ചെക്ക്മാർക്ക് അഥവാ ടിക്കോടുകൂടിയ സബ്സ്ക്രിപ്ഷനാണ് ട്വിറ്റർ ബ്ലൂ. ട്വീറ്റുകൾ എഡിറ്റ് ചെയ്യാനും 1080 ഫോർമാറ്റിൽ വീഡിയോ എഡിറ്റ് ചെയ്യാനുമുള്ള ഓപ്ഷൻ ലഭ്യമാകും. ട്വീറ്റ് ചെയ്ത് 30 മിനിട്ടിനകം 5 തവണ വരെ എഡിറ്റ് ചെയ്യാം. പരസ്യങ്ങൾ 50 ശതമാനം മാത്രമേ ദൃശ്യമാവുകയുള്ളൂ. 90 ദിവസമെങ്കിലും ആയ അക്കൗണ്ടുകൾക്ക് മാത്രമെ ബ്ളൂ സബ്സ്ക്രിപ്ഷൻ ലഭ്യമാവൂ. റിവ്യൂ സമയത്ത് ഡിസ്പ്ളേ ചിത്രവും പേരും യൂസർ നെയിമും മാറ്റരുതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ വെരിഫൈഡ് യൂസർമാരുടെ കാര്യത്തിൽ നിലപാട് വ്യക്തമാക്കിയിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |