ന്യൂ ഡൽഹി : രണ്ട് വർഷമോ, അതിലധികമോ തടവുശിക്ഷ ലഭിച്ചാൽ ഉടനടി അയോഗ്യരാകുമെന്ന 2013ലെ ലില്ലി തോമസ് വിധി മറികടക്കാൻ യു.പി.എ. സർക്കാർ ഓർഡിനൻസ് കൊണ്ടുവന്നപ്പോൾ അതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ് നേതാവാണ് രാഹുൽ ഗാന്ധി. ഡൽഹിയിലെ വാർത്താസമ്മേളനത്തിൽ രാഹുൽ ഓർഡിനൻസ് കീറിയെറിഞ്ഞു. തികഞ്ഞ അസംബന്ധമെന്നായിരുന്നു ഓർഡിനൻസിനെ കുറിച്ച് രാഹുൽ അന്ന് പറഞ്ഞത്. ലാലു പ്രസാദ് യാദവ് പ്രതിയായ കാലിത്തീറ്റക്കേസിൽ വിധി വരുന്നതിന് ദിവസങ്ങൾക്ക് മുൻപാണ് ബിൽ പാർലമെന്റിൽ കൊണ്ടുവരാൻ നീക്കം നടന്നത്. എന്നാൽ, രാഹുൽ ഗാന്ധിയുടെ പരസ്യ നിലപാടിനെ തുടർന്ന് യു.പി.എ. സർക്കാർ നീക്കം ഉപേക്ഷിച്ചു. രാഹുലിന്റെ പ്രതികരണം അന്നത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കി. അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ രാജിയും ആവശ്യപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |