ന്യൂഡൽഹി: ബീഹാറിലെ 65 ശതമാനം സംവരണം റദ്ദാക്കിയ പാട്ന ഹൈക്കോടതി നടപടി സ്റ്രേ ചെയ്യാൻ വിസമ്മതിച്ച് സുപ്രീംകോടതി. 2023ൽ നിതീഷ് കുമാർ സർക്കാർ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം 50ൽ നിന്ന് 65 ശതമാനമാക്കി വർദ്ധിപ്പിച്ചിരുന്നു. ഈ നടപടി ഹൈക്കോടതി റദ്ദാക്കിയതിനെതിരെ ബീഹാർ സർക്കാർ സമർപ്പിച്ച അപ്പീൽ സുപ്രീംകോടതി ഇന്നലെ ഫയലിൽ സ്വീകരിച്ചു. സ്റ്റേ വേണമെന്ന സർക്കാരിന്റെ ആവശ്യം നിരസിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച്,സെപ്‌തംബറിൽ വിശദമായി വാദം കേൾക്കാമെന്ന് അറിയിച്ചു. വിശാലബെഞ്ച് പരിഗണിക്കേണ്ട വിഷയമാണെന്ന് ബീഹാർ സർക്കാരിന് വേണ്ടി ഹാജരായ അഡ്വ. ശ്യാം ദിവാൻ കോടതിയിൽ വാദിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |