ന്യൂഡൽഹി: മണിപ്പൂരിലെ കേന്ദ്ര സർക്കാർ നടപടികളെ വിമർശിച്ച സി.പി.എം എം.പി വികാസ് രഞ്ജൻ ഭട്ടചാര്യയ്‌ക്കെതിരെ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അപകീർത്തികരമായ പ്രസ്‌താവന നടത്തിയെന്ന് ആരോപണം. താൻ സി.പി.എം അംഗമാണോ എന്ന് വികാസ് രഞ്ജൻ ഭട്ടചാര്യയ്‌ക്ക് സംശയമുണ്ടെന്ന് മന്ത്രി പറഞ്ഞതായും അത് മുതിർന്ന അംഗത്തെ അപമാനിക്കുന്നതിന് തുല്യമാണെന്നും ക്രമപ്രശ്‌നം ഉന്നയിച്ച സി.പി.ഐ എം.പി പി. സന്തോഷ് കുമാർ ചൂണ്ടിക്കാട്ടി.
മണിപ്പൂരിലെ കേന്ദ്രസർക്കാർ നടപടികളെ ധനമന്ത്രി ന്യായീകരിക്കവെ വികാസ് രഞ്ജൻ ഭട്ടചാര്യ എതിർത്തിരുന്നു. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചതിനെ തുടർന്നാണ് സി.പി.എമ്മിനെയും കേരളം, പശ‌്ചിമ ബംഗാൾ, ത്രിപുര സംസ്ഥാനങ്ങളിലെ പാർട്ടിയുടെ ഭരണത്തെയും രൂക്ഷമായി വിമർശിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |