ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ അതീവ സുരക്ഷാ സ്റ്റോർ റൂമിൽ സൂക്ഷിച്ചിരുന്ന 51 ലക്ഷം രൂപയും,രണ്ട് ബോക്‌സുകളിലായി ഉണ്ടായിരുന്ന ആഭരണങ്ങളും മോഷ്‌ടിച്ച കേസിൽ ഹെഡ് കോൺസ്റ്റബിൾ അറസ്റ്റിൽ. ഡൽഹി പൊലീസ് സ്‌പെഷ്യൽ സെല്ലിലെ ഖുർഷിദാണ് പിടിയിലായത്. ലോധി റോഡിലെ സ്‌പെഷ്യൽ സെൽ ഓഫീസിലെ സ്റ്റോർ റൂമിൽ (മാൽഖാന) കഴിഞ്ഞ ശനിയാഴ്ച പുലർച്ചെയായിരുന്നു കവർച്ച. നാലു ലെയർ സുരക്ഷാ സന്നാഹമുണ്ടായിരുന്ന മേഖലയിൽ നിന്നാണ് മോഷണസാധനങ്ങളുമായി പൊലീസുകാരൻ കടന്നത്.
സ്റ്റോർ റൂമിന്റെ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥൻ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഖുർഷിദ് കസ്റ്റഡിയിലായത്. സി.സി.ടി.വി ദൃശ്യങ്ങൾ അടക്കം നിർണായക തെളിവായെന്നാണ് സൂചന.
സ്ഥലംമാറ്റത്തിനു പിന്നാലെ
സ്റ്റോർ ഡ്യൂട്ടിയും ചെയ്യുമായിരുന്ന ഖുർഷിദിനെ ദീവസങ്ങൾക്കു മുൻപ് ഈസ്റ്റ് ഡൽഹിയിലേക്ക് സ്ഥലംമാറ്റിയിരുന്നു. എന്നാൽ അതിനു ശേഷവും മാൽഖാനയിലെത്തി. സ്ഥലംമാറ്റ വിവരമറിയാത്ത സഹപ്രവർത്തകർ മേഖലയിലേക്ക് കടത്തിവിടുകയും ചെയ്‌തു. മറ്റു പൊലീസുകാരെ കബളിപ്പിച്ച് മോഷണം നടത്തുകയായിരുന്നുവെന്ന് കണ്ടെത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |