സോണിയ ആശുപത്രി വിട്ടു

Thursday 14 May 2026 12:05 AM IST

ന്യൂഡൽഹി: വിദഗ‌്‌ദ്ധ പരിശോധനകൾക്ക് ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന കോൺഗ്രസ് പാർലമെന്ററി പാർട്ടി ചെയർപേഴ്‌സൺ സോണിയ ഗാന്ധി വസതിയിൽ തിരിച്ചെത്തി. ആമാശയത്തിലും മൂത്രനാളിയിലുമുള്ള അണുബാധയുമായി ബന്ധപ്പെട്ട ചികിത്സയ്‌ക്കായി ചൊവ്വാഴ്‌ച രാത്രിയാണ് സോണിയയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില തൃപ്തികരമാണെന്ന് വിലയിരുത്തിയാണ് ഡിസ്‌ചാർജ് ചെയ്തത്. സോണിയ വീട്ടിൽ തിരിച്ചെത്തിയ വിവരം എ.ഐ.സി.സി ജനറൽ സെക്രട്ടറി ജയറാം രമേശ് സ്ഥിരീകരിച്ചു. മാർച്ച് 24ന് പനി ബാധയെ തുടർന്ന് സോണിയ ഗാന്ധിയെ ഡൽഹിയിലെ ഗംഗാ റാം ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.