രാജ്യാന്തര സർവീസ് വെട്ടിക്കുറച്ച് എയർ ഇന്ത്യ

Thursday 14 May 2026 12:41 AM IST

ന്യൂഡൽഹി: ഏവിയേഷൻ ടർബൈൻ ഇന്ധന വില കുതിച്ചുയർന്നതു കാരണം ആഗസ്റ്റ് 31 വരെ 29 രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ. ഗൾഫ് മേഖലയിലടക്കം വ്യോമപാതകളിൽ നിയന്ത്രണങ്ങൾ തുടരുന്നതും കാരണമായി. ഗൾഫ് മേഖലയിലേക്കുള്ള സ‌ർവീസുകളെയും ബാധിക്കുന്നത് ഒട്ടേറെ മലയാളികളെ ബുദ്ധിമുട്ടിലാക്കും. നോർത്ത് അമേരിക്ക, യൂറോപ്പ്, യു.കെ, ഓസ്ട്രേലിയ,​ ചൈന, ജപ്പാൻ, കൊറിയ, തെക്കുകിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും കുറച്ചു.