SignIn
Kerala Kaumudi Online
Saturday, 21 September 2024 4.41 AM IST

രാജ്യത്ത് ഒഴിവുള്ളത് 3,744 മെഡി. പി.ജി സീറ്റുകൾ

Increase Font Size Decrease Font Size Print Page
medical

ന്യൂഡൽഹി: 2021 - 22 കാലയളവിലെ 60,202 ബിരുദാനന്തര മെഡിക്കൽ സീറ്റുകളിൽ 3,744 എണ്ണം കൗൺസലിംഗിന് ശേഷവും ഒഴിഞ്ഞുകിടക്കുകയാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ രാജ്യസഭയെ അറിയിച്ചു. 2021 - 22 ൽ ലഭ്യമായ 92,065 എം.ബി.ബി.എസ് സീറ്റുകളിൽ 197 എണ്ണം കൗൺസലിംഗിന് ശേഷം ഒഴിഞ്ഞുകിടക്കുകയാണ്. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിൽ നിന്ന് (എൻ.ടി.എ) ലഭിച്ച വിവരമനുസരിച്ച്, 2021-ൽ 15,44,273 വിദ്യാർത്ഥികളാണ് നീറ്ര് യു.ജി പരീക്ഷ എഴുതിയത്. 2022ൽ ഇത് 17,64,571 ആയി. 2019 - 20ൽ 273 എം.ബി.ബി.എസ് സീറ്റുകളും, 2018 - 19ൽ 274 സീറ്റുകളും ഒഴിഞ്ഞുകിടക്കുന്നുണ്ട്.

എം.ബി.ബി.എസ് സീറ്റിലും ആളില്ല

2021 - 22ലെ മെഡി. പി.ജി. സീറ്റുകൾ- 60,202

 ഒഴിഞ്ഞു കിടക്കുന്നത്- 3,744

 2021 - 22ലെ എം.ബി.ബി.എസ് സീറ്രുകൾ- 92,065

 ഒഴിഞ്ഞ് കിടക്കുന്നവ- 197

 2019 - 20ൽ- 273

 2018 - 19ൽ- 274

 2022-ൽ നീറ്ര് പരീക്ഷ എഴുതിയവർ- 17,64,571

 2021-ൽ നീറ്ര് പരീക്ഷ എഴുതിയവർ- 15,44,273

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, NATIONAL, NATIONAL NEWS, MEDICAL
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.