ശ്രീനഗർ: 2022ൽ കാശ്മീരിൽ സുരക്ഷാ സേന നടത്തിയ 93 ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടത് 172 തീവ്രവാദികൾ. ഇതിൽ 42 പേർ വിദേശികളാണെന്നും കാശ്മീർ എ.ഡി.ജി.പി വിജയ് കുമാർ ട്വിറ്ററിൽ കുറിച്ചു. കൊല്ലപ്പെട്ടവരിൽ 108 പേർ ലഷ്‌കർ ഭീകരരാണ്. ജെയ്‌ഷെ മുഹമ്മദിലുള്ള 35 പേരെയും ഹിസ്ബുൾ മുജാഹിദ്ദീനിലെ 22 പേരെയും വധിച്ചെന്ന് അദ്ദേഹം പറഞ്ഞു. നാല് അൽബദർ തീവ്രവാദികളും, അൻസാർ ഗസ്വത്ഉൽഹിന്ദിലെ മൂന്ന് പേരും കൊല്ലപ്പെട്ടു.
2022ൽ നടന്ന ഭീകരാക്രമണങ്ങളിലും ഏറ്റുമുട്ടലുകളിലുമായി 26 സുരക്ഷാ സേനാംഗങ്ങളും വീരമൃത്യു വരിച്ചു. ഇതിൽ 14 പേർ ജമ്മു കാശ്മീർ പൊലീസിലുള്ളവരാണ്. 29 സാധാരണക്കാരും കൊല്ലപ്പെട്ടു. ഇതിൽ മൂന്ന് കാശ്മീരി പണ്ഡിറ്റുകളുൾപ്പെടെ ആറ് ഹിന്ദുക്കളും 15 മുസ്ലിങ്ങളും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള എട്ട് പേരുമാണ് കൊല്ലപ്പെട്ടത്.
65 തീവ്രവാദികൾ കീഴടങ്ങി. 17 പേരെ അറസ്റ്റ് ചെയ്തു. 18 ഭീകരർ ഇപ്പോഴും കാശ്മീരിൽ സജീവമാണെന്നും' അദ്ദേഹം പറഞ്ഞു. ഈവർഷം തീവ്രവാദി സംഘടനകളിൽ ചേർന്ന 65 പേരിൽ 89 ശതമാനം ആദ്യ മാസത്തിൽ തന്നെ പിൻമാറി. 360 ആയുധങ്ങളും പിടിച്ചെടുത്തതായി അദ്ദേഹം പറഞ്ഞു.
കൊല്ലപ്പെട്ടത് 42 വിദേശികൾ
2022ൽ കാശ്മീരിലുണ്ടായ ഏറ്റുമുട്ടൽ- 93
കൊല്ലപ്പെട്ട തീവ്രവാദികൾ- 172
ഇതിൽ വിദേശികൾ- 42
ലഷ്‌കർ ഭീകരർ- 108
ജെയ്‌ഷെ മുഹമ്മദിലുള്ളവർ- 35
ഹിസ്ബുൾ മുജാഹിദ്ദീനിലുള്ളവർ- 22
വീരമൃത്യു വരിച്ച സുരക്ഷാ സേനാംഗങ്ങൾ- 26
ഇതിൽ ജമ്മു കാശ്മീർ പൊലീസിലുള്ളവർ- 14
കൊല്ലപ്പെട്ട സാധാരണക്കാർ- 8
കീഴടങ്ങിയ തീവ്രവാദികൾ- 65
അറസ്റ്റിലായവർ- 17
സജീവമായുള്ള തീവ്രവാദികൾ- 18
പിടിച്ചെടുത്ത ആയുധങ്ങൾ- 360
എകെ സീരീസ് റൈഫിൾ- 121
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |