രോഹിത് വീണ്ടും ക്യാപ്ടനായേക്കും
Friday 08 May 2026 1:00 AM IST
റായ്പുർ : സ്ഥിരം നായകൻ ഹാർദിക് പാണ്ഡ്യയും താത്‌കാലിക നായകൻ സൂര്യകുമാർ യാദവും ഞായറാഴ്ച ആർ.സി.ബിക്ക് എതിരെ നടക്കുന്ന ഐ.പി.എൽ മത്സരത്തിൽ കളിക്കില്ലെങ്കിൽ മുൻ നായകൻ രോഹിത് ശർമ്മ ക്യാപ്ടൻസിയിലേക്ക് തിരിച്ചുവരുമെന്ന് സൂചനകൾ.
പുറം വേദനമൂലം ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽനിന്ന് വിട്ടുനിന്ന പാണ്ഡ്യ ആർ.സി.ബിക്കെതിരെയും കളിക്കില്ലെന്നാണ് അറിയുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ സൂര്യകുമാർ യാദവും ടീമിൽനിന്നു വിട്ടുനിൽക്കുകയാണ്. ലക്നൗവിനെതിരെ സൂര്യയാണ് നയിച്ചത്. ഇതോടെയാണ് ക്യാപ്ടൻ സ്ഥാനത്തേക്ക് രോഹിത് ശർമ്മയുടെ തിരിച്ചുവരവിന് വഴിയൊരുങ്ങുന്നത്.