SignIn
Kerala Kaumudi Online
Sunday, 17 May 2026 2.00 AM IST

റോഡിലൂടെ പോയ ലോറിയിൽ തട്ടിപ്പറന്ന് ബോയിംഗ് വിമാനം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

warren-boardley-

വാഷിംഗ്‌ടൺ: താഴ്‌ന്ന് പറന്ന വിമാനത്തിൽ നിന്ന് ലോറി ഡ്രൈവർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. അമേരിക്കയിലാണ് സംഭവം. റോഡിലൂടെ ലോറി ഓടിക്കുന്നതിനിടെയാണ് ബോയിംഗ് 767 വിമാനം താഴ്‌ന്ന് പറന്നത്. ലോറിക്ക് മുകളിൽ തട്ടിയെങ്കിലും ഡ്രൈവർ രക്ഷപ്പെടുകയായിരുന്നു.

ന്യൂ ജേഴ്‌സിയിലെ ടേൺപൈക്കിലൂടെ ഏഴുവർഷമായി ലോറി ഓടിക്കുന്ന വാരൺ ബോർഡ്‌ലിയെന്നെ ഡ്രൈവർക്കാണ് അപകടത്തിൽ ജീവൻ തിരികെ കിട്ടിയത്. നിവാർക്ക് ലിബർട്ടി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാനായി പോവുകയായിരുന്ന യുണൈറ്റഡ് എയർലൈൻസിന്റെ ബോയിംഗ് വിമാനമാണ് താഴ്‌ന്ന് പറന്നത്.

വിമാനത്തിന്റെ ലാൻഡിംഗ് ഗിയർ ടയറുകളിൽ ഒന്ന് ട്രക്കിന്റെ ജനാലയും വിൻഡ്‌ഷീൽഡും കീറിയാണ് കടന്നുപോയത്. ക്യാബിന് മുകളിലെ ഗ്ലാസ് തകർന്നുവീണതിനെത്തുടർന്ന് ബോർഡ്‌ലിയുടെ കൈയ്ക്കും ആന്തരികാവയവങ്ങൾക്കും പരിക്കേറ്റു. അദ്ദേഹം ചികിത്സയിൽ കഴിയുകയാണെന്ന് കുടുംബം അറിയിച്ചു.

സംഭവത്തിൽ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡ് അന്വേഷണം ആരംഭിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്നും യുണൈറ്റഡ് എയർലൈൻസും സ്ഥിരീകരിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LORRY, US, BOEING FLIGHT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360