ഇന്ത്യൻ പ്രതിനിധി സംഘത്തെ ഡോ.സറഫ്.എ.കൽപ്പാളയം നയിക്കും

Wednesday 13 May 2026 12:12 AM IST

തിരുവനന്തപുരം : ചെക്ക് റിപ്പബ്ളിക്കിലെ പ്രാഗിൽ നടക്കുന്ന "ദ അസോസി​യേഷൻ ഫോർ ഇന്റർനാഷണൽ സ്പോർട്സ് ഫോർ ആൾ" വേൾഡ് കോൺഫറൻസിനുള്ള ഇന്ത്യൻ പ്രതിനിധി സംഘത്തെ മുൻ സ്റ്റേറ്റ് ജി.എസ്.ടി ഡിപ്പാർട്ട്മെന്റ് അഡിഷണൽ കമ്മിഷണർ ഡോ.സറഫ്.എ.കൽപ്പാളയം നയിക്കും.' ഹെരിറ്റേജ് ഇൻ മോഷൻ" എന്ന വിഷയത്തിൽ ഇദ്ദേഹം പ്രബന്ധവും അവതരിപ്പിക്കും 175 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുന്ന കോൺഫറൻസിൽ സംഘടനയുടെ ഏഷ്യയിൽ നിന്നുള്ള ഡയറക്ടർ ബോർഡ് മെമ്പർ സ്ഥാനത്തക്ക് മത്സരിക്കുകയും ചെയ്യും.

ഡോക്ടർ സാക്ക് ടാക്സ് കൺസൾട്ടൻസി ഓണററി ചെയർമാനായ ഡോ. സറഫ് 1988ൽ റോളർ സ്കേറ്റിംഗിൽ ദേശീയ ചാമ്പ്യനും സൈക്ളിംഗിൽ ദേശീയ മെഡൽ ജേതാവുമായിരുന്നു. 1996മുതൽ 99വരെ കേരള യൂണിവേഴ്സിറ്റി സൈക്ളിംഗ് കോച്ചായിരുന്നു. സൈക്ളിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ കമ്മിറ്റി കൺവീനറും ചെയർമാനുമായിരുന്നു. ഇന്റർനാഷണൽ സൈക്ളിംഗ് യൂണിയൻ യോഗ്യതയുള്ള കോണ്ടിനെന്റൽ കമ്മീഷണർ, സൈക്ളിംഗ് ഫെഡറേഷന്റെ ചീഫ് കമ്മീഷണർ, സാർക്ക് സൈക്ളിംഗ് ഫെഡറേഷന്റെ സെക്രട്ടറി സ്ഥാനങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഇന്റർനാഷണൽ ഒളിമ്പിക് കമ്മറ്റിയുടെ പിന്തുണയോടെയാണ് സ്പോർട്സ് ഫോർ ആൾ ഏഷ്യാ പ്രോജക്ട് ഓഫീസറായി തിരഞ്ഞെടുക്കപ്പെട്ടത്. 2017ൽ സോളിലും 2019ൽ ടോക്യോയിലും നെതർലാൻഡ്സിലും ജർമ്മനിയിലും നടന്ന ആഗോള കോൺഫറൻസുകളിൽ പങ്കെടുത്തിട്ടുണ്ട്.ജപ്പാനിൽ നടന്ന ഏഷ്യൻ സൈക്ളിംഗ് ചാമ്പ്യൻഷിപ്പിന്റെ കമ്മിഷണറായിരുന്നു. തിരുവനന്തപുരം കരമന കൽപ്പാളയത്ത് പരേതനായ പി.അബൂബക്കറിന്റേയും ഷെരീഫ ബീവിയുടേയും മകനാണ്.