SignIn
Kerala Kaumudi Online
Thursday, 19 September 2024 12.21 PM IST

പ്രപഞ്ചം പിച്ച നടന്നപ്പോൾ വളർന്ന നക്ഷത്ര സമൂഹങ്ങൾ

Increase Font Size Decrease Font Size Print Page
jamesweb

പാരീസ് : മഹാവിസ്‌ഫോടനത്തിൽ ആവിർഭവിച്ച പ്രപഞ്ചം പിച്ചനടന്ന കാലത്ത് പൂർണതോതിൽ രൂപം കൊണ്ട ആറ് വമ്പൻ നക്ഷത്ര സമൂഹങ്ങളെ ( ഗാലക്‌സി )​ നാസയുടെ ജെയിംസ് വെബ് ടെലസ്‌കോപ്പ് കണ്ടെത്തിയത് ശാസ്‌ത്രലോകത്തിന് വിസ്‌മയമാവുന്നു. ഓരോന്നിലും സൂര്യന്റെ വലിപ്പമുള്ള ആയിരം കോടി മുതൽ പതിനായിരം കോടി വരെ നക്ഷത്രങ്ങളുണ്ട്.

പതിനായിരം കോടി നക്ഷത്രങ്ങളുള്ള നമ്മുടെ സ്വന്തം താരാഗണമായ മിൽക്കി വേയുടെ ( ക്ഷീരപഥം )​ ഏകദേശ വലിപ്പം.

മറ്റുള്ളവ അതിലും വലുതാണ്. വലിപ്പത്തേക്കാൾ ഇവ രൂപം കൊള്ളാനെടുത്ത കുറഞ്ഞ സമയമാണ് ശാസ്‌ത്രജ്ഞരെ അമ്പരപ്പിക്കുന്നത്.1380 കോടി വർഷം മുമ്പാണ് മഹാവിസ്‌ഫോടനത്തിൽ പ്രപഞ്ചം ഉണ്ടായത്. അതിന് ശേഷം 50 - 70 കോടി വർഷങ്ങൾക്കുള്ളിൽ ഈ നക്ഷത്രസമൂഹങ്ങൾ രൂപം കൊണ്ടു. ഏതാണ്ട് അതേ കാലത്ത് രൂപം കൊള്ളാൻ തുടങ്ങിയ ക്ഷീരപഥം പൂർണതോതിൽ വികസിക്കാൻ 1300 കോടി വർഷം വേണ്ടി വന്നു.

ശാസ്‌ത്രജ്ഞർ കണക്കാക്കിയതിനേക്കാൾ വേഗത്തിലാണ് പുതിയ നക്ഷത്രസമൂഹങ്ങൾ രൂപമെടുത്തത്. കൂടുതൽ നിരീക്ഷണങ്ങളിലൂടെ ഇത് സ്ഥിരീകരിക്കുന്നതോടെ പ്രപഞ്ചവിജ്ഞാനത്തിലെ പല സിദ്ധാന്തങ്ങളും കീഴ്മേൽ മറിയുമെന്ന് ശാസ്‌ത്രജ്ഞർ പറയുന്നു.

പുരാതന നക്ഷത്രങ്ങളിൽ നിന്ന് വരുന്ന പ്രകാശം കണ്ടെത്തുന്ന ജെയിംസ് വെബ് ടെലസ്‌കോപ്പിലെ ഇൻഫ്രാ റെഡ് ഉപകരണങ്ങളാണ് ഇവയെ കണ്ടെത്തിയത്. ഇതിൽ രണ്ടെണ്ണം ഹബ്ൾ ടെലസ്‌കോപ്പ് നേരത്തേ കണ്ടെത്തിയിരുന്നെങ്കിലും അവയുടെ മങ്ങിയ ചിത്രമാണ് ലഭിച്ചത്.

മഹാവിസ്‌ഫോടനത്തിൽ ആവിർഭവിച്ച പ്രപഞ്ചം കുറേക്കാലം അതിവേഗം വികസിച്ച ശേഷം കോടിക്കണക്കിന് വർഷങ്ങൾ എടുത്താണ് തണുത്തത്. ആ കാലയളവിൽ അടിഞ്ഞു കൂടിയ വാതക മേഘങ്ങൾ പൊട്ടിത്തെറിച്ചാണ് ആദ്യത്തെ നക്ഷത്രങ്ങളും താരാഗണങ്ങളും രൂപം കൊള്ളാൻ തുടങ്ങിയത്. ഇരുണ്ടയുഗം എന്നാണ് ഈ കാലം അറിയപ്പെടുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.