ന്യൂഡൽഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് നയതന്ത്ര ബന്ധത്തിൽ പുനഃപരിശോധന നടത്തുന്ന നടപടികളുടെ ഭാഗമായി പാക്കിസ്ഥാൻ സർക്കാരിന്റെ എക്‌സ് സമൂഹമാദ്ധ്യമ പ്ളാറ്റ്ഫോമിലെ അക്കൗണ്ട് ഇന്ത്യയിൽ നിരോധിച്ചു. ഇന്നലെ മുതൽ അക്കൗണ്ട് ഇന്ത്യയിൽ ലഭ്യമാകുന്നില്ല. അക്കൗണ്ടിന്റെ പ്രവർത്തനം ഇന്ത്യയിൽ മരവിപ്പിക്കാൻ കേന്ദ്രസർക്കാർ നൽകിയ നിർദ്ദേശം എക്‌സ് നടപ്പാക്കുകയായിരുന്നു. പഹൽഗാം ആക്രമണം സംബന്ധിച്ച പാക് സർക്കാരിന്റെ പ്രതികരണങ്ങൾ തടയുകയാണ് ലക്ഷ്യം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |