ധാക്ക: രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട ഹിന്ദു പുരോഹിതനും ഇസ്കോൺ മുൻ അംഗവുമായ ചിന്മയ് കൃഷ്‌ണ ദാസ് ബ്രഹ്മചാരിയ്ക്ക് ജാമ്യം അനുവദിച്ച ധാക്ക ഹൈക്കോടതിയുടെ ഉത്തരവ് സ്റ്റേ ചെയ്ത് ബംഗ്ലാദേശ് സുപ്രീം കോടതി. ഇന്നലെയാണ് ഹൈക്കോടതി ജാമ്യ ഉത്തരവ് പുറപ്പെടുവിച്ചത്. എന്നാൽ മണിക്കൂറുകൾക്കുള്ളിൽ സുപ്രീം കോടതിയുടെ അപ്പലേറ്റ് ഡിവിഷൻ ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു.
മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജിയ്ക്ക് പിന്നാലെ ബംഗ്ലാദേശിൽ പൊട്ടിപ്പുറപ്പെട്ട ന്യൂനപക്ഷ വിരുദ്ധ ആക്രമണങ്ങൾക്കെതിരെ ശബ്ദമുയർത്തിയ ദാസ്, പ്രതിഷേധ റാലിക്കിടെ ദേശീയ പതാകയെ അവഹേളിച്ചെന്ന കുറ്റത്തിന് കഴിഞ്ഞ നവംബറിലാണ് അറസ്റ്റിലായത്.
പിന്നാലെ ജയിലിൽ അടയ്ക്കപ്പെട്ട ദാസിന് നിരവധി തവണ ജാമ്യം നിഷേധിച്ചിരുന്നു. ദാസിന്റെയും അദ്ദേഹവുമായി ബന്ധമുള്ള സന്യാസിമാരുടെയും ബാങ്ക് അക്കൗണ്ടുകൾ അധികൃതർ മരവിപ്പിച്ചിരുന്നു. ജയിലിൽ ദാസിനെ കാണാനെത്തിയ ചില സന്യാസിമാരെ അറസ്റ്റും ചെയ്‌തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |