ഇസ്ളാമാബാദ്: വെടുനിറുത്തൽ അംഗീകരിച്ച് ഇരുരാജ്യങ്ങളും മുന്നോട്ട് വന്നെങ്കിലും വീണ്ടും പ്രകോപനവുമായി മുന്നോട്ട് വന്നിരിക്കുകയാണ് പാകിസ്ഥാൻ. കഴിഞ്ഞ ദിവസം ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ പ്രഖ്യാപിച്ച സൈനിക്കം നീക്കം നനഞ്ഞ പടക്കമായി. 'ബുന്യാൻ ഉൽ മർസൂസ്' എന്നാണ് സൈനിക നീക്കത്തിനു പേര് നൽകിയിരിക്കുന്നത്. ഖുർആനിൽ നിന്നെടുത്ത വാക്കിന്റെ അർത്ഥം 'ഉറച്ച പ്രതിരോധ മതിൽ' എന്നാണ്. പാകിസ്ഥാന്റെ ഡ്രോൺ, മിസൈൽ ആക്രമണങ്ങൾക്കുള്ള മറുപടിയായി നാല് പാക് വ്യോമതാവളങ്ങളിൽ ഇന്ത്യ ആക്രമണം നടത്തിയതിനു പിന്നാലെയായിരുന്നു പാകിസ്ഥാൻ സൈനിക നീക്കം പ്രഖ്യാപിച്ചത്.
ഇന്ത്യയുമായുള്ള സംഘർഷങ്ങൾ രൂക്ഷമായ സാഹചര്യത്തിൽ പാകിസ്ഥാനാണ് 2025 മേയ് 10ന് ഓപ്പറേഷൻ ബുൻയാനുൻ മർസൂസ് എന്ന സൈനിക നടപടി ആരംഭിച്ചത്. ഖുർആനിൽ നിന്നെടുത്ത 'ബുൻയാനുൻ മർസൂസ്' എന്ന വാക്കിന് അർഥം 'ഉറച്ചതും ശക്തിയുള്ളതുമായ മതിൽ' എന്നോ 'ദൃഢമായി ചേർന്നു നിലകൊള്ളുന്ന പ്രതിരോധം ' എന്നോ വരാം. ഈ പേര് പാകിസ്ഥാന്റെ ഐക്യവും പ്രതിരോധശക്തിയും പ്രതിനിധീകരിക്കുന്നു.
പാകിസ്ഥാനിലെ റാവൽപിണ്ടിയിലുള്ള നുർ ഖാൻ, ചക്വാലിലെ മുറിദ്, ഝാങ്ങിലെ റഫീഖി വ്യോമതാവളങ്ങളിൽ ആക്രമണമുണ്ടായെന്ന് പാകിസ്ഥാൻ സൈന്യം സ്ഥിരീകരിച്ചു. ഇതേത്തുടർന്ന് പാകിസ്ഥാൻ വ്യോമപാത പൂർണമായി അടച്ചു. ഇസ്ലാമാബാദിൽനിന്നും 10 കിലോമീറ്ററിൽ താഴെ മാത്രം അകലെയാണ് നുർ ഖാൻ വ്യോമതാവളം. വൻ സ്‌ഫോടനത്തെ തുടർന്ന് നുർ ഖാൻ വ്യോമതാവളത്തിൽ തീ പടരുന്നതിന്റെ ദൃശ്യങ്ങൾ പാക് മാദ്ധ്യമങ്ങൾ പുറത്തുവിടുന്നുവെന്നാണ് വിവരം. എന്നാൽ ഇവയുടെ ആധികാരികത ഉറപ്പാക്കാനായിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |